
കൊവിഡ് 19 നെതിരായ ജാഗ്രത കുറയ്ക്കുന്നതിനെതിരെ ആളുകൾക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആറ് മാസം കൂടി തുടരണമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
കൊവിഡ് എന്ന മഹാമാരിക്കെതിരെ ആറ് മാസം കൂടി ജാഗ്രത പാലിക്കണം. അപ്പോഴേക്കും കൊവിഡ് 19 പ്രതിരോധ വാക്‌സിനേഷന്‍ വര്‍ധിക്കും. കാര്യങ്ങൾ തീർച്ചയായും മെച്ചപ്പെടുകയും ചെയ്യുമെന്നും അവർ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
65 ശതമാനം കുട്ടികളും മുതിർന്നവരും രോഗബാധിതരാണെന്നും ആന്റിബോഡികൾ വികസിപ്പിച്ചതായും ICMR സിറോസർവേ വ്യക്തമാക്കുന്നു. ഇതിനർത്ഥം കുട്ടികളെ കൊവിഡ് വളരെ ചെറിയ രീതിയിൽ ബാധിക്കുന്നു. ചിലരിൽ രോഗലക്ഷണമില്ലാത്തവരോ അല്ലെങ്കിൽ നേരിയ ലക്ഷണങ്ങളുള്ളവരോ ആണ്. മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല... - ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam