ന്യുമോണിയ ; ലക്ഷണങ്ങൾ എന്തൊക്കെ ? മുൻകരുതലുകൾ എന്തെല്ലാം ?

Published : Nov 23, 2023, 12:40 PM ISTUpdated : Nov 23, 2023, 02:36 PM IST
ന്യുമോണിയ ; ലക്ഷണങ്ങൾ എന്തൊക്കെ ?  മുൻകരുതലുകൾ എന്തെല്ലാം ?

Synopsis

രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായതായി വിദ​ഗ്ധർ പറയുന്നു. ബീജിംഗ് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ട സാഹചര്യമാണുള്ളത്. ഇതോടെ ചൈനയിലെ ആശുപത്രികൾ രോഗബാധിതരായ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

ചൈനയിൽ നിഗൂഢമായ ന്യൂമോണിയ കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയിൽ നിന്ന് ഔദ്യോഗികമായി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടർന്നുപിടിക്കുന്നത്. 

രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതായി വിദ​ഗ്ധർ പറയുന്നു. ബീജിംഗ് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ട സാഹചര്യമാണുള്ളത്. ഇതോടെ ചൈനയിലെ ആശുപത്രികൾ രോഗബാധിതരായ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം ബീജിങിലെ പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.

കൊവിഡ് 10 നിയന്ത്രണങ്ങൾ നീക്കിയത് ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ (സാധാരണയായി ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയൽ അണുബാധ), റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), തുടങ്ങിയ രോ​ഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി ചൈനീസ് അധികൃതർ പറയുന്നു.
ഒക്‌ടോബർ പകുതി മുതൽ വടക്കൻ ചൈനയിൽ ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ മുൻ മൂന്ന് വർഷങ്ങളിലെ  കാലയളവിനെ അപേക്ഷിച്ച് വർധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോകാരോഗ്യസംഘടന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൈനയ്ക്ക് ലോകാരോഗ്യസംഘടന നൽകിയ നിർദേശം ഇങ്ങനെ…

മുൻകരുതലുകൾ എന്തൊക്കെ?...

വാക്സിനേഷൻ എടുക്കുക.
അസുഖമുള്ളവരിൽ നിന്ന് അകലം പാലിക്കുക.
അസുഖം വരുമ്പോൾ വീട്ടിൽ തന്നെ തുടരുക.
പരിശോധനയും ആവശ്യാനുസരണം വൈദ്യസഹായവും തേടുക.
മാസ്കുകൾ ധരിക്കുക.
നല്ല വായുസഞ്ചാരം ഉറപ്പാക്കുക.
ഇടയ്ക്കിടെ കെെകൾ കഴുകുക. 

എൻഡോമെട്രിയോസിസ് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ