മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ മാതള നാരങ്ങ ; ഉപയോ​ഗിക്കേണ്ട വിധം

Published : Jan 29, 2025, 05:05 PM ISTUpdated : Jan 29, 2025, 05:50 PM IST
 മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ മാതള നാരങ്ങ ; ഉപയോ​ഗിക്കേണ്ട വിധം

Synopsis

മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്‌റ്‌സ് ചര്‍മ്മത്തിന് ഫലപ്ര​ദമാണ്. കൂടാതെ ചര്‍മ്മതത്തിലെ ചുളിവുകളും വരകള്‍, പാടുകള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ മാതളം സഹായിക്കും. ‌‌‌

മുഖം സുന്ദരമാക്കാൻ മികച്ച പഴമാണ് മാതളം. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്‌റ്‌സ് ചർമ്മത്തിന് ഫലപ്ര​ദമാണ്. കൂടാതെ ചർമ്മതത്തിലെ ചുളിവുകളും വരകൾ, പാടുകൾ എല്ലാം തന്നെ ഇല്ലാതാക്കാൻ മാതളം സഹായിക്കും. ‌‌‌മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം മാതള നാരങ്ങ കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

ഏതാനും തുള്ളി ബദാം ഓയിലും മാതളനാരങ്ങ നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്ത് പുരട്ടി 15-20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

രണ്ട്

ഒരു ടേബിൾ സ്പൂൺ മാതള നാരങ്ങ നീരും ഒരു ടേബിൾ സ്പൂൺ കടലമാവും അൽപം പാൽപാടയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 - 20 മിനിട്ടിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മം വൃത്തിയാവുകയും മുഖത്തിന്റെ നിറം വർധിക്കുകയും ചെയ്യും.

മൂന്ന് 

രണ്ട് സ്പൂൺ മാതള നാരങ്ങയുടെ നീരും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കഴളുക. ഇത് ചർമ്മത്തെ സുന്ദരമാക്കും. 

എപ്പോഴും ക്ഷീണമാണോ? എങ്കിൽ കാരണങ്ങൾ ഇവയാകാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ