മോണരോഗവും കൊവിഡും തമ്മിലുള്ള ബന്ധം; പുതിയ പഠനം പറയുന്നത്...

Web Desk   | Asianet News
Published : Sep 18, 2021, 05:24 PM ISTUpdated : Sep 18, 2021, 05:38 PM IST
മോണരോഗവും കൊവിഡും തമ്മിലുള്ള ബന്ധം; പുതിയ പഠനം പറയുന്നത്...

Synopsis

പ്രമേഹം, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ എന്നത് പോലെ തന്നെ ദന്തരോഗങ്ങൾ ഉള്ളവരിലും കൊവിഡ് പിടിപെടാനും അതിന്റെ കാഠിന്യം കൂടുന്നതായി ഹൈദരാബാദിൽ നടത്തിയ ഗവേഷണം തെളിയിച്ചതായി പ്രശസ്ത അമേരിക്കൻ ജേർണൽ പുറത്തുവിട്ട ഗവേഷണത്തിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും ഡോ. അനിൽ സുകുമാരൻ പറഞ്ഞു.

പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്കസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ അസുഖങ്ങളാണ്   കൊവിഡ് -19 ന്റെ തീവ്രത വർദ്ധിപ്പിക്കുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഈ കൊവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധ നൽകേണ്ട ഒന്നാണ് വായയുടെ ശുചിത്വം. മോശം വായ ശുചിത്വവും മോണരോഗങ്ങളും കൊവിഡിന്റെ തീവ്രത വർദ്ധിപ്പിച്ചേക്കാമെന്നാണ് പുതിയ പഠനം പറയുന്നത്.

' ഞങ്ങളുടെ പഠനത്തിലെ കണ്ടെത്തലുകൾ, 'പെരിയോഡോൺ ടെെറ്റിസ്' കൊവിഡ് 19 മായി ബന്ധപ്പെട്ടിരിക്കുന്നു. പെരിയോഡോൺ ടെെറ്റിസിന്റെ വർദ്ധിച്ച വ്യാപനവും മോശം വായ ശുചിത്വവും SARS-CoV-2 അണുബാധയുടെ തീവ്രതയ്ക്ക് കാരണമായേക്കാം. കൊവിഡ് രോഗികളിൽ മോണയിൽ രക്തസ്രാവം ഉയർന്നതായി കണ്ടെത്തി...' -  പഠനത്തിന് നേതൃത്വം നൽകിയ ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഓറൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദന്തചികിത്സാ വിഭാഗം മേധാവി ഡോ. അനിൽ സുകുമാരൻ പറഞ്ഞു.

ദന്താരോഗ്യം നിലനിർത്തുന്നത് കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. അനിൽ സുകുമാരൻ പറ‍ഞ്ഞു. 

മോണരോഗം ഉള്ളവരിൽ കൊവിഡ് രോഗം ഉണ്ടാകുവാനും അതിന്റെ സങ്കീർണതകൾ കൂടുതലാകാനും സാധ്യത ഏറെയാണ്. പ്രമേഹം, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ എന്നത് പോലെ തന്നെ ദന്തരോഗങ്ങൾ ഉള്ളവരിലും കൊവിഡ് പിടിപെടാനും അതിന്റെ കാഠിന്യം കൂടുന്നതായി ഹൈദരാബാദിൽ നടത്തിയ ഗവേഷണം തെളിയിച്ചതായി പ്രശസ്ത അമേരിക്കൻ ജേർണൽ പുറത്തുവിട്ട ഗവേഷണത്തിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും ഡോ. അനിൽ പറഞ്ഞു.

കൊവിഡിനെയും അതിന്റെ സങ്കീർണതകളെയും തടയുന്നതിനും മോണകളെ ശുചിയാക്കി വയ്ക്കേണ്ടതും വായ ശുചിത്വം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2020 ഓഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെ ഹൈദരാബാദിലെ ഇഎസ്ഐസി മെഡിക്കൽ കോളേജിലെ ഡെന്റിസ്ട്രി വിഭാഗമാണ് പഠനം നടത്തിയത്.

മോണരോഗം ബാധിച്ച കൊവിഡ് പോസിറ്റീവും നെഗറ്റീവുമായ 150 പേരിൽ പഠനം നടത്തുകയായിരുന്നു. പീരിയോൺഡൈറ്റിസ്, ന്യുമോണിയ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി), പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്കിടയിലും സമാനമായ പഠനങ്ങൾ കഴിഞ്ഞകാലങ്ങളിൽ നടത്തിയിട്ടുണ്ട്.

പെരിയോഡോൺ ടെെറ്റിസ്...

പല്ലുകളുടെയും ഉറപ്പിനെയും ആരോ​ഗ്യത്തെയും ബാധിക്കുന്ന രോ​ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മോണരോ​ഗം അഥവാ 'പെരിയോഡോൺ ടെെറ്റിസ്'. ആരംഭദശയിൽ സൂചനകളൊന്നും നൽകാത്തതിനാൽ മോണരോ​ഗം ചിലപ്പോൾ ശ്ര​ദ്ധയിൽപ്പെട്ടുവെന്ന് വരില്ല. രോ​ഗം വർദ്ധിച്ചാൽ ഇരുമോണകളും നശിക്കുകയും പല്ലുകൾ കൊഴിഞ്ഞ് പോവുകയുമാണ് ഫലം. പല്ലിനെ താങ്ങി നിർത്തുന്ന ആന്തരിക കോശങ്ങളും നശിച്ചു പോകും. 

ഒക്ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്സിന്‍ കൂടി; അറിയേണ്ടതെല്ലാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ