പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് കാരണമാകുന്നത് എന്ത്?

Published : Dec 12, 2023, 02:02 PM IST
പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് കാരണമാകുന്നത് എന്ത്?

Synopsis

പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചില്‍ ആണെങ്കില്‍ ഇതല്‍പം കൂടി ആഘാതം സൃഷ്ടിക്കും. ഇങ്ങനെ പെട്ടെന്ന് മുടി കൊഴിച്ചിലുണ്ടാകാൻ എന്തെല്ലാമായിരിക്കും കാരണങ്ങളാവുക? ഏറ്റവുമധികം കാണുന്ന അഞ്ച് കാരണങ്ങളിലേക്ക്...

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോള്‍ മിക്കവരും പരാതിപ്പെടുന്നൊരു കാര്യമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. കാലാവസ്ഥ, മലിനീകരണം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പോഷകക്കുറവ്, സ്ട്രെസ് എന്നിങ്ങനെ പല തലത്തിലുള്ള കാരണങ്ങള്‍ തന്നെ മുടി കൊഴിച്ചിലിലേക്ക് നയിക്കാം. 

എന്നാല്‍ പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചില്‍ ആണെങ്കില്‍ ഇതല്‍പം കൂടി ആഘാതം സൃഷ്ടിക്കും. ഇങ്ങനെ പെട്ടെന്ന് മുടി കൊഴിച്ചിലുണ്ടാകാൻ എന്തെല്ലാമായിരിക്കും കാരണങ്ങളാവുക? ഏറ്റവുമധികം കാണുന്ന അഞ്ച് കാരണങ്ങളിലേക്ക്...

ഒന്ന്...

ആദ്യമേ സൂചിപ്പിച്ചത് പോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഒരു കാരണം. ഹോര്‍മോണ്‍ വ്യതിയാനം സംഭവിച്ച് ഹോര്‍മോണ്‍ ബാലൻസ് തെറ്റുന്ന അവസ്ഥ വരുമ്പോള്‍ ആദ്യമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. ഇത് തീര്‍ച്ചയായും ഡോക്ടറെ കണ്ട് പരിശോധന നടത്തിയാല്‍ മനസിലാക്കാൻ സാധിക്കും.

രണ്ട്...

പോഷകക്കുറവ് ആണ് പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന മറ്റൊരു പ്രശ്നം. മുടിയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുമുണ്ട്. ഇവയുടെ കുറവ് ഗണ്യമായ രീതിയിലാകുമ്പോള്‍ മുടി കൊഴിച്ചിലും കാര്യമായി സംഭവിക്കുന്നു. ഇതും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ മനസിലാക്കാൻ സാധിക്കുന്നതാണ്.

മൂന്ന്...

പെട്ടെന്ന് മുടി കൊഴിച്ചില്‍ കാണുകയാണെങ്കില്‍ ആദ്യം നടത്തേണ്ടൊരു പരിശോധന തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമല്ലേ എന്നറിയാനുള്ളതാണ്. ഇതും ഡോക്ടറെ കണ്ട ശേഷം നിര്‍ദേശിക്കുമ്പോള്‍ ചെയ്യാവുന്നതാണ്. കാരണം തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുമ്പോഴും മുടി കൊഴിച്ചിലുണ്ടാകാം. 

നാല്...

ആദ്യമേ സൂചിപ്പിച്ചത് പോലെ സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദവും മുടി കൊഴിച്ചിലിലേക്ക് നയിക്കാം. തുടര്‍ച്ചയായി സ്ട്രെസ് അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇതുമൂലം പെട്ടെന്ന് മുടി കൊഴിച്ചിലുണ്ടാവുക. 

അഞ്ച്...

വയറിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം നേരിടുന്നതും മുടി കൊഴിച്ചിലിലേക്ക് നയിക്കാം. അതിനാല്‍ മുടി കൊഴിച്ചില്‍ കാര്യമായി കാണുന്നുവെങ്കില്‍ ഇക്കാര്യവും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

Also Read:- എല്ലുകള്‍ ബലമുള്ളതാകാൻ പതിവായി കുടിക്കാം ഈ 'ഹെല്‍ത്തി' പാനീയങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?
ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്