Covid 19 : കൊവിഡ് ബാധിച്ച അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ?

Web Desk   | Asianet News
Published : Dec 26, 2021, 07:04 PM ISTUpdated : Dec 26, 2021, 07:12 PM IST
Covid 19 :  കൊവിഡ് ബാധിച്ച അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ?

Synopsis

ജേണൽ ഓഫ് പെരിനാറ്റൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. 33 സ്ത്രീകളിലും അവരുടെ നവജാതശിശുക്കളിലുമാണ് പഠനം നടത്തിയത്. 

കൊവിഡ് ബാധിച്ച അമ്മാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ലെന്ന് പഠനം. കൊവിഡ് 19 ബാധിച്ച ഗർഭിണികളിൽ ആറ് മാസത്തോളം കുട്ടികളുടെ വളർച്ചാഗതി പരിശോധിച്ചു. പഠനത്തിൽ സാധാരണനിലയിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞതെന്നും ​ഗവേഷകർ പറയുന്നു.

വൈറസ് കുഞ്ഞിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് മിക്ക ​ഗർഭിണികളും ആശങ്കാകുലരാണെന്ന്. ഗർഭസ്ഥശിശുവിനെക്കുറിച്ച് ആകുലപ്പെടുന്ന അമ്മമാർക്ക് ആശ്വാസം നൽകുന്നതാണ് ഈ പഠനമെന്ന് നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി ഫെയ്ൻബെർഗ് സ്‌കൂൾ ഓഫ് മെഡിനിലെ അസോസിയേറ്റ് പ്രൊഫസറും എം.ഡി.യും ലൂറീ ചിൽഡ്രസ് ഹോസ്പിറ്റലിലെ നിയോനാറ്റോളജിസ്റ്റുമായ മാലിക ഷാ പറഞ്ഞു.

ജേണൽ ഓഫ് പെരിനാറ്റൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. 33 സ്ത്രീകളിലും അവരുടെ നവജാതശിശുക്കളിലുമാണ് പഠനം നടത്തിയത്. പഠനം നടത്തിയ മുഴുവൻ സ്ത്രീകൾക്കും അവരുടെ ഗർഭകാലത്ത് കൊവിഡ് ബാധിച്ചിരുന്നു. അതേസമയം, ഇവരുടെ കുഞ്ഞുങ്ങൾക്ക് കൊവിഡ് ബാധിച്ചിരുന്നില്ല.

മൂന്ന് കുഞ്ഞുങ്ങൾ മാസം തികയാതെയാണ് പ്രസവിച്ചതെന്നും മാലിക ഷാ പറഞ്ഞു. 2020 ഏപ്രിൽ-ജൂലൈ മാസങ്ങളിൽ കൊവിഡ്-19 വാക്‌സിനുകൾ ലഭ്യമാകുന്നതിന് മുമ്പും ബന്ധപ്പെട്ട വകഭേദങ്ങളുടെ ആവിർഭാവത്തിന് മുമ്പും ജനിച്ച ശിശുക്കളിലാണ് പഠനം നടത്തിയത്. 

കൊവിഡ് ബൂസ്റ്റർ ഡോസ്: കേരളത്തിന് വെല്ലുവിളിയാകില്ലെന്ന് വിലയിരുത്തൽ
 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍