
നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന അവയവമാണ് വൃക്കകള്‍. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ പുറംതള്ളാന്‍ വൃക്ക സഹായിക്കും. വൃക്കരോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. വൃക്കയിൽ കല്ലുണ്ടെങ്കിൽ ഭക്ഷണത്തിൽ കരുതൽ വേണം.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...
ഒന്ന്...
നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നം പരിഹരിക്കാവുന്നതാണ്. അത്തരത്തിലുളള ഒരു ഭക്ഷണമാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി വൃക്കയിലെ കല്ല് പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്‍റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്.
രണ്ട്...
ദിവസവും എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം വിവിധ രൂപത്തിൽ ശരീരത്തിലെത്തുന്നത് മൂത്രത്തിന്‍റെ സാന്ദ്രത കുറക്കാനും അതുവഴി ധാതുക്കളിൽ നിന്ന് കല്ല് രൂപപ്പെടുന്നത് ഒഴിവാക്കാനുമാകും.
മൂന്ന്...
ഉയർന്ന കാല്‍സ്യം ഉള്ള രണ്ട് ഭക്ഷണം ദിവസവും കഴിക്കുന്നത് കാൽസ്യം വഴിയുണ്ടാകാവുന്ന വൃക്കയിലെ കല്ലിനുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ് പാലിൽ 300മില്ലി ഗ്രാം വരെ കാൽസ്യം അടങ്ങിയിരിക്കും. പാല്‍ ഉല്‍പ്പനങ്ങള്‍ അധികമാകാതിരിക്കാനും ശ്രദ്ധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam