വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...

Published : Apr 16, 2024, 08:19 PM IST
വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...

Synopsis

മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങള്‍ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അത് കല്ലായി മാറുന്നത്.   

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അത്തരത്തില്‍ ഇന്ന് മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് വൃക്കയിലെ കല്ല് അഥവാ  കിഡ്നി സ്റ്റോൺ. മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങള്‍ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അത് കല്ലായി മാറുന്നത്. 

മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തില്‍ രക്തം, തലകറക്കവും ഛർദ്ദിയും തുടങ്ങിയവയൊക്കെ ചിലപ്പോള്‍ ലക്ഷണങ്ങളാകാം. വൃക്കയിലെ കല്ലുകളെ തടയാൻ 
ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

വൃക്കയിലെ കല്ല് വരാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും എട്ട്​ മുതൽ പത്ത് ഗ്ലാസ്​ വരെ വെള്ളം കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.  

രണ്ട്...

ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക. ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയിലെ കല്ലിനുള്ള സാധ്യത കൂട്ടും.  

മൂന്ന്...

കോളകൾ ഉൾപ്പെടെ കൃത്രിമ ശീതളപാനീയങ്ങൾ, കോഫി തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

നാല്...

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

അഞ്ച്...

നാരങ്ങ, ആപ്പിള്‍ സൈഡര്‍ വിനഗര്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡിന് കാത്സ്യം അടിഞ്ഞു കൂടുന്നതിനെ തടയാന്‍ സഹായിക്കും. 

ആറ്... 

ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത് കിഡ്നി സ്റ്റോൺ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ മാഗ്നിഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.  

ഏഴ്... 

അമിത ഭാരം കുറയ്ക്കുന്നതും കിഡ്നി സ്റ്റോണിനെ പ്രതിരോധിക്കാന്‍ സഹായിക്കും. 

Also read: പതിവായി ഉലുവ വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ