പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, കാരണം

Published : Mar 03, 2024, 10:20 AM ISTUpdated : Mar 03, 2024, 10:25 AM IST
പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, കാരണം

Synopsis

പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് തെെര്. ഏകദേശം 245 ഗ്രാം തൈരിൽ 8.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തെെര് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. 

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യം. പേശികളുടെ ബലം വർദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുക,  പ്രതിരോധശേഷി കൂട്ടുക എന്നിവയ്ക്കെല്ലാം പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്. ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ മുട്ട മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. മുഴുവൻ മുട്ടകളിലും പ്രോട്ടീൻ കൂടുതലാണ്. മുട്ട വേവിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്.

രണ്ട്...

പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് തെെര്. ഏകദേശം 245 ഗ്രാം തൈരിൽ 8.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തെെര് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. അതൊടൊപ്പം വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും തെെര് മികച്ചതാണ്.

മൂന്ന്...

വാൾനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

നാല്...

പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് പയർ വർ​ഗങ്ങൾ. 100 ഗ്രാം പയർ വർ​ഗങ്ങളിൽ 24 - 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  ചില പയറുകളിൽ ലൈസിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

ഉയർന്ന പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് സോയാബീൻ. 100 ഗ്രാമിൽ ഏകദേശം 50 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  

ആറ്...

മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മത്തങ്ങ വിത്തിൽ ഏകദേശം 19 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. 

ലോക കേൾവി ദിനം ; കേൾവിക്കുറവ് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്