സോറിയാസിസ് ബാധിച്ചവര്‍ക്ക് ക്യാന്‍സര്‍ വരാനുളള സാധ്യത ഇങ്ങനെ...

Published : Oct 18, 2019, 01:53 PM IST
സോറിയാസിസ് ബാധിച്ചവര്‍ക്ക് ക്യാന്‍സര്‍ വരാനുളള സാധ്യത ഇങ്ങനെ...

Synopsis

പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടോ പ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനങ്ങളാലോ ചിലപ്പോഴൊക്കെ ജീവിതരീതികളിലെ ചിട്ടയില്ലായ്മ കൊണ്ടോ ഒക്കെ ഈ രോഗം പിടിപെട്ടേക്കാം. 

തൊലിപ്പുറത്ത് ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണിത്. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടോ പ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനങ്ങളാലോ ചിലപ്പോഴൊക്കെ ജീവിതരീതികളിലെ ചിട്ടയില്ലായ്മ കൊണ്ടോ ഒക്കെ ഈ രോഗം പിടിപെട്ടേക്കാം. 

സോറിയാസിസുമായി ബന്ധപ്പെട്ട് പല മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പകരുമോയെന്നതാണ് പലരുടെയും ഭയം. ഈ ഭയത്തില്‍ നിന്നും സോറിയാസിസ് രോഗികളെ ഒറ്റപ്പെടുത്തുന്നതും മാറ്റിനിര്‍ത്തുന്നതുമൊക്കെ നാം കണ്ടിട്ടുണ്ട്. സോറിയാസിസുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നടന്നുനരുന്നു.  ഏറ്റവും ഒടുവിലത്തെ പഠനം സൂചിപ്പിക്കുന്നത് സോറിയാസിസ് ബാധിച്ച രോഗികള്‍ക്ക് ക്യാന്‍സര്‍ വരാനുളള സാധ്യത വളരെ കൂടുതലാണ് എന്നാണ്. 

യുകെയിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. മറ്റുളളവരെ അപേക്ഷിച്ച് സോറിയാസിസ് ബാധിച്ചവരില്‍ ക്യാന്‍സര്‍ വരാനുളള സാധ്യത 1.18 ശതമാനം കൂടുതലാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. ത്വക്ക്, വന്‍കുടല്‍ , വൃക്ക , കരള്‍  തുടങ്ങിയവയെ ബാധിക്കുന്ന ക്യാന്‍സര്‍ വരാനാണ് സാധ്യത ഏറെയെന്നും പഠനം പറയുന്നു. 

സോറിയാസിസും ക്യാന്‍സറും തമ്മിലുളള ബന്ധമാണ് പഠനം നടത്തിയത്. JAMA Dermatology ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  


 

PREV
click me!

Recommended Stories

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
നിങ്ങൾ സോക്സ് ധരിച്ച് ഉറങ്ങാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ