ബദാം തൊലിയോടെ തന്നെ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

Published : Feb 01, 2025, 07:38 PM ISTUpdated : Feb 01, 2025, 07:39 PM IST
ബദാം തൊലിയോടെ തന്നെ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും ഫലപ്രദമായി കുറയ്ക്കുമെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.   

ബദാമിൽ നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ദിവസവും ബദാം കഴിക്കുന്നത് ഹൃദയത്തിന് ​ഗുണകരമാണ്. അവശ്യ പോഷകങ്ങൾ നിറഞ്ഞ ബദാം ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. 

ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും ഫലപ്രദമായി കുറയ്ക്കുമെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. 

പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ്, എന്നിവ ബദാമിൽ അടങ്ങിയിരിക്കുന്നു. അവ ഹൃദയാരോഗ്യത്തിനും എൽ.ഡി.എൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും മികച്ചതാണ്. 

എല്ലാ ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ്. ബദാം തൊലിയോട് കൂടി കഴിക്കുന്നതാണ് ഏറെ നല്ലത്. ബദാമിന്റെ തൊലിയിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഒരു പിടി ബദാമിൽ ഏകദേശം 4-5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായകമാണ്.

വിറ്റാമിൻ ഇ അടങ്ങിയ ബദാം  ചർമ്മത്തെ പോഷിപ്പിക്കുകയും ടോൺ മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും അൾട്രാവയലറ്റ് സംരക്ഷണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതാെ  ബദാം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അകാലനര തടയുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച രണ്ട് ഭക്ഷണങ്ങൾ

 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ