കണ്ണിന് ചുറ്റും 'ഡാര്‍ക്ക് സര്‍ക്കിള്‍സ്' വരുന്നത് എന്തുകൊണ്ട്? മൂന്ന് കാരണങ്ങള്‍...

By Web TeamFirst Published Aug 27, 2021, 2:06 PM IST
Highlights

കൃത്യമായ 'സ്‌കിന്‍ കെയര്‍ റുട്ടീന്‍'ലൂടെയും വേമ്ട ചികിത്സയിലൂടെയുമെല്ലാം ഡാര്‍ക് സര്‍ക്കിള്‍സ് ഒരു പരിധി വരെ പരിഹരിക്കാവുന്നതേയുള്ളൂ എന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നത്. ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നത് വലിയ അളവില്‍ ചര്‍മ്മസൗന്ദര്യത്തെ നിലനിര്‍ത്താന്‍ സഹായകമാണെന്നും ഇവര്‍ നിര്‍ദേശിക്കുന്നു

കണ്ണിന് ചുറ്റിലുമായി കറുത്ത നിറത്തിലോ, മങ്ങിയ നിറത്തിലോ എല്ലാം 'ഡാര്‍ക്ക് സര്‍ക്കിള്‍സ്' രൂപപ്പെടുന്നത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെ കാണപ്പെടുന്ന പ്രശ്‌നമാണ്. മിക്കവരിലും ഇത് കടുത്ത ആത്മവിശ്വാസക്കുറവാണ് സൃഷ്ടിക്കാറ്. 

എന്തുകൊണ്ടാണ് ഇത്തരത്തില്‍ 'ഡാര്‍ക്ക് സര്‍ക്കിള്‍സ്' രൂപപ്പെടുന്നത്? പല കാരണങ്ങള്‍ ഇതിന് പിറകിലുണ്ടാകാമെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആവശ്യത്തിന് പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭിക്കാതെ വരുന്ന സാഹചര്യം, രക്തയോട്ടം കൃത്യമാകാത്ത അവസ്ഥ, ചര്‍മ്മത്തിന് പ്രായം കൂടിവരുന്നത്, ജനിതകഘടകങ്ങള്‍ അങ്ങനെ പല കാരണങ്ങള്‍ കാണാം. 

എന്തിധികം സ്മാര്‍ട് ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് പോലും ഇത്തരത്തില്‍ 'ഡാര്‍ക് സര്‍ക്കിള്‍സ്' രൂപപ്പെടുത്താന്‍ ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രധാനമായും മൂന്ന് തരത്തിലാണ് 'ഡാര്‍ക് സര്‍ക്കിള്‍സ്' വരുന്നതെന്നും അവയ്ക്ക് പിന്നില്‍ വ്യത്യസ്തമായ കാരണങ്ങളുണ്ടെന്നും പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. കിരണ്‍ അവകാശപ്പെടുന്നു. 

 


ഈ മൂന്ന് വിധത്തിലുള്ള 'ഡാര്‍ക് സര്‍ക്കിള്‍സ്'നെ കുറിച്ച് അറിയാമിനി...

ഒന്ന്...

'പിഗ്മെന്റഡ്' ഡാര്‍ക്ക് സര്‍ക്കിള്‍സിനെ കുറിച്ചാണ് ആദ്യം പറയുന്നത്. അലര്‍ജികള്‍, മറ്റ് അണുബാധകള്‍ എന്നിവയ്ക്ക് ശേഷം തുടര്‍പ്രശ്‌നം എന്ന നിലയില്‍ ഇതുണ്ടാകാം. അതുപോലെ അമിതമായി വെയിലേല്‍ക്കുന്നതിലൂടെയും എപ്പോഴും കണ്ണ് തിരുമ്മുന്നതിലൂടെയും 'ഡെര്‍മറ്റൈറ്റിസ്' അസുഖത്തിലൂടെയും 'ഹൈപ്പര്‍പിഗ്മെന്റേഷന്‍' എന്ന അവസ്ഥയുണ്ടാവുകയും അങ്ങനെ കണ്ണിന് ചുറ്റും ഡാര്‍ക് സര്‍ക്കിള്‍സ് രൂപപ്പെടുകയും ചെയ്യുന്നു. 

രണ്ട്...

'വസ്‌കുലാര്‍' എന്നറിയപ്പെടുന്ന തരം ഡാര്‍ക് സര്‍ക്കിള്‍സ് ആണ് അടുത്തത്. നീല- പിങ്ക്- പര്‍പ്പിള്‍ നിറത്തിലാണ് ഇതില്‍ ഡാര്‍ക് സര്‍ക്കിള്‍സ് രൂപപ്പെടുന്നത്. രക്തയോട്ടം സുഗമമല്ലാത്തതിനെ തുടര്‍ന്ന്, മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, പുകവലി, മദ്യപാനം, അയേണ്‍ കുറവ്, നിര്‍ജലീകരണം, ഉപ്പ്- സ്‌പൈസസ് എന്നിവയുടെ അമിതേപയോഗം എന്നീ കാരണങ്ങള്‍ മൂലമാണ് ഇതുണ്ടാകുന്നത്. 

മൂന്ന്...

മൂന്നാമതായി 'സ്ട്രക്ചറല്‍ ഡാര്‍ക് സര്‍ക്കിള്‍സ്' എന്നറിയപ്പെടുന്നതാണ്. 

 


ഇത് പ്രധാനമായും കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിലെ കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറയുന്നത് മൂലമാണത്രേ ഉണ്ടാകുന്നത്. 

കൃത്യമായ 'സ്‌കിന്‍ കെയര്‍ റുട്ടീന്‍'ലൂടെയും വേമ്ട ചികിത്സയിലൂടെയുമെല്ലാം ഡാര്‍ക് സര്‍ക്കിള്‍സ് ഒരു പരിധി വരെ പരിഹരിക്കാവുന്നതേയുള്ളൂ എന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നത്. ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നത് വലിയ അളവില്‍ ചര്‍മ്മസൗന്ദര്യത്തെ നിലനിര്‍ത്താന്‍ സഹായകമാണെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

Also Read:- 'ഓയിലി സ്‌കിന്‍' ആണോ 'ഡ്രൈ സ്‌കിന്‍' ആണോ എന്നെങ്ങനെ തിരിച്ചറിയാം!

click me!