ഇടയ്ക്കിടെ തലവേദനയോ? കാരണങ്ങളെ കണ്ടെത്താം...

By Web TeamFirst Published Feb 23, 2020, 3:39 PM IST
Highlights

തലവേദന വരാത്തവരായി ആരും ഉണ്ടാവില്ല. സ്ട്രെസ് ആണ് തലവേദനയ്ക്ക് ഒരു കാരണം. തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ സമ്മർദ്ദം സ്വാഭാവികമാണ്. അത് തലവേദനയ്ക്ക് കാരണമാകും. 

തലവേദന വരാത്തവരായി ആരും ഉണ്ടാവില്ല. സ്ട്രെസ് ആണ് തലവേദനയ്ക്ക് ഒരു കാരണം. തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ സമ്മർദ്ദം സ്വാഭാവികമാണ്. അത് തലവേദനയ്ക്ക് കാരണമാകും. എന്നാൽ സഹിക്കാനാകാത്ത തലവേദനയ്ക്ക് മറ്റ് ചില കാരണങ്ങളുമുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം. 

ഒന്ന്...

കാപ്പി കുടിച്ചാൽ ഉന്മേഷം തോന്നും എന്നത് സത്യമാണ്. എന്നാൽ കഫീൻ അധികമായാൽ തലവേദനയ്ക്കു കാരണമാകാം. രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതോടൊപ്പം കാപ്പിയോട് അഡിക്‌ഷൻ ഉണ്ടാക്കാനും കഫീൻ കാരണമാകും.

രണ്ട്...

ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില് തലവേദന അനുഭവപ്പെടാം.  ഇടയ്ക്കിടെ തലവേദന വരുന്നെങ്കിൽ നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഒന്ന് ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ശീലമാക്കേണ്ടത് നിര്‍ബന്ധമാണ്. 

മൂന്ന്...

ചിലപ്പോൾ ഹോർമോണുകളുടെ അളവ് കുറഞ്ഞാൽ തലവേദന വരും. അത്തരം സാഹചര്യങ്ങളില്‍ വൈദ്യസഹായം തേടണം.

നാല്...

എപ്പോഴും ഇരുന്നുള്ള ജോലി ചെയ്യുന്നവരില്‍ തലവേദന കൂടുതലായി കാണാറുണ്ട്. ഇരിപ്പ് ശരിയായ നിലയിൽ (Posture) അല്ലെങ്കിൽ തലവേദന വരാം.

അഞ്ച്...

മദ്യപാനവും ചിലരില്‍ ഇടവിട്ടുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. മദ്യപാനികളില്‍ കാണുന്ന തലവേദന അത്ര നിസാരമായ ഒന്നല്ലെന്ന് കൂടി ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആറ്...

കംപ്യൂട്ടറിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും വരുന്ന നീലവെളിച്ചത്തിലേക്ക് തുടർച്ചയായി നോക്കിയാൽ തലവേദന വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 


 

click me!