പഞ്ചസാര അധികം കഴിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ

By Web TeamFirst Published Apr 12, 2019, 12:02 PM IST
Highlights

ക്യാന്‍സര്‍ രോഗികള്‍ പഞ്ചസാര അധികം കഴിക്കരുത്. പഞ്ചസാര അമിതമായാല്‍ ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ അത് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന മാസികയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. യീസ്റ്റിന്‍റെ ഫെര്‍മെന്‍റേഷന്‍ പ്രക്രിയ നടക്കുമ്പോള്‍ സെല്ലുകള്‍ വളരുകയും വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍. 

മലയാളികള്‍ക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. രാവിലെ ചായ മുതല്‍ തുടങ്ങുന്നതാണ് പഞ്ചസാരയോടുളള പ്രിയം. പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പഞ്ചസാര അമിതമായി കഴിച്ചാൽ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. പഞ്ചസാര അമിതമായി കഴിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഇതാ...

ക്യാന്‍സര്‍ സെല്ലുകള്‍ വളരാം...

ക്യാന്‍സര്‍ രോഗികള്‍ പഞ്ചസാര അധികം കഴിക്കരുത്. പഞ്ചസാര അമിതമായാല്‍ ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ അത് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന മാസികയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.യീസ്റ്റിന്‍റെ ഫെര്‍മെന്‍റേഷന്‍ പ്രക്രിയ നടക്കുമ്പോള്‍ സെല്ലുകള്‍ വളരുകയും വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍. 

പേശികളെ ബാധിക്കും...

പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റിന്റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും.

 പ്രതിരോധശേഷിയെ തളര്‍ത്തും...

നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്റെ അളവ് കൂടാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.

ഗര്‍ഭകാല പ്രശ്‌നം...

ഗര്‍ഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍, ഗര്‍ഭസ്ഥശിശുവിന്റെ പേശീവളര്‍ച്ചയെ സാരമായി ബാധിക്കും. ഇത് പിന്നീടുള്ള അനാരോഗ്യത്തിന് കാരണമാകും.

രക്തത്തിലെ പ്രോട്ടീനെ നശിപ്പിക്കും...

 അമിതമായ അളവില്‍ പഞ്ചസാര ഉപയോഗിച്ചാല്‍, രക്തത്തിലെ പ്രധാനപ്പെട്ട രണ്ട് പ്രോട്ടീനുകളായി ആല്‍ബുമിന്‍, ലിപോപ്രോട്ടീന്‍സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ശരീരത്തില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടാന്‍ ഇത് കാരണമായി തീരും.

പല്ലിന് കേട് വരാം...

മധുരം അമിതമായി കഴിക്കുമ്പോൾ പല്ലിന് കേട് വരാനുള്ള സാധ്യത വളരെ കൂടുലാണ്. അമിതമായ അളവിൽ മധുരം ചേർത്ത് കാപ്പിയോ ചായയോ കുടിക്കുന്ന ശീലം ചിലർക്കുണ്ട്. അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്.

ഹൃദ്രോ​ഗങ്ങൾ വരാം...

പഞ്ചസാര കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങൾ പിടിപെടാമെന്നാണ് പഠനങ്ങൾ പറയുന്നത്. മധുര പാനീയങ്ങളിൽ കലോറിയുടെ അളവ് വളരെ കൂടുതലാണ്. 


 

click me!