ദിവസവും ഒരു ​ഗ്ലാസ് ക്യാരറ്റ് ജ്യൂസ് ശീലമാക്കൂ

By Web TeamFirst Published Mar 9, 2019, 11:26 AM IST
Highlights

പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ ക്യാരറ്റിലുള്ള ആന്‍റി ഓക്സിഡുകൾക്ക് സാധിക്കും.ഇതിലുള്ള വൈറ്റമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു. ക്യാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാൽ ക്യാരറ്റ്​ സമ്പന്നമാണ്​. ക്യാരറ്റ്​ കഴിക്കുന്നത്​ ആമാശയ ക്യാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ്​ ഗവേഷകർ പറയുന്നത്​. 

ദിവസവും ഒരു കപ്പ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ. ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ.മനസിനും ശരീരത്തിനും ചുറുചുറുപ്പും ഉന്മേഷവും നൽകാൻ ക്യാരറ്റ് ​ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ ക്യാരറ്റിലുള്ള ആന്‍റിഓക്സിഡന്റുകൾക്ക് സാധിക്കും. 

ഇതിലുള്ള വൈറ്റമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു. ക്യാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാൽ ക്യാരറ്റ്​ സമ്പന്നമാണ്​. ക്യാരറ്റ്​ കഴിക്കുന്നത്​ ആമാശയ ക്യാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ്​ ഗവേഷകർ പറയുന്നത്​. ക്യാരറ്റ്​ ജ്യൂസ്​ രക്​താർബുദ കോശങ്ങളെ ചുരുക്കാൻ സഹായിക്കുമെന്ന്​ പഠനത്തിൽ പറയുന്നു. 

ക്യാരറ്റിലെ കരോറ്റനോയ്​ഡ്​സ്​ എന്ന ഘടകം സ്​തനാർബുദ സാധ്യത കുറയ്ക്കുന്നു. സ്​തനാർബുദ രോഗികളിൽ നടത്തിയ പഠനങ്ങളിലും ഇത്​ തെളിയിക്കപ്പെട്ടിട്ടുണ്ട്​. രക്​തത്തിൽ കരോറ്റനോയ്​ഡിന്‍റെ അംശം വർധിച്ചതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​. ക്യാരറ്റ് ജ്യൂസിൽ വിറ്റാമിൻ സിയുടെ അളവ്​ കൂടുതലാണ്​. ഇത്​ ശ്വാസകോശ സംബന്ധമായി ബാധിക്കുന്ന ശ്വാസംമുട്ടലിനും ആസ്​തമയ്ക്കുമുള്ള സാധ്യത കുറയ്ക്കുന്നു. 

കൊറിയയിൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം തെളിയിച്ചത്​. ക്യാരറ്റ്​ ജ്യൂസിലൂടെ ഒരേസമയം കരോട്ടിൻ, പൊട്ടാസ്യം, വിറ്റാമിൻ എ, സി, തുടങ്ങി ഒന്നിലധികം പോഷക ഗുണം ലഭിക്കുന്നു. ദിവസവും പ്രഭാതഭക്ഷണത്തോടൊപ്പം ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതാണ് ശരീരത്തിന് ഏറെ നല്ലതെന്ന് പഠനങ്ങൾ പറയുന്നു. വരണ്ട ചർമ്മം അകറ്റാൻ സഹായിക്കുന്ന ഏറ്റവും നല്ല ജ്യൂസുകളിലൊന്നാണ് ക്യാരറ്റ് ജ്യൂസ്. 

click me!