Health Tips : പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം

Published : Jan 10, 2024, 08:17 AM IST
Health Tips : പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

മുട്ടയുടെ മഞ്ഞക്കരുത്തിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ എയും മുട്ടയിൽ കൂടുതലാണ്.  

പ്രാതലിന് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ പറയുന്നു. പ്രാതലിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് മുട്ട. ശരീരത്തിന് ഊർജം നൽകുന്ന ഭക്ഷണം കൂടിയാണ് മുട്ട.  ഇത് പ്രാതലിന് കഴിയ്ക്കുന്നത് ഏറെ ഊർജം നൽകുന്നു. ഇതിലെ കൊളീൻ പോലുള്ളവ അടങ്ങിയിട്ടുള്ളതിനാൽ തലച്ചോറിന്റെ ആരോ​ഗ്യത്തിനും സഹായകമാണ്. ശരീരത്തിന് മാത്രമല്ല, തലച്ചോറിനും ബുദ്ധിയും ഉണർവും നൽകാൻ ഏറെ നല്ലതാണ് മുട്ട. 

മുട്ടയുടെ മഞ്ഞക്കരുത്തിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ എയും മുട്ടയിൽ കൂടുതലാണ്.

മുട്ടയിലെ പ്രോട്ടീനുകളും മറ്റു വൈറ്റമിനുകളുമെല്ലാം എല്ലിന്റെ ആരോ​ഗ്യത്തിന് സഹായകമാണ്. അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പുഴുങ്ങിയ മുട്ട.  ഇതിലെ വൈറ്റമിൻ ബി 12 ഹീമോഗ്ലോബിൻ ഉൽപാദനത്തിന് സഹായിക്കുന്നു.

മുട്ടയിൽ ഒമേഗ -3 ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തത്തിലെ ഒരു തരം ലിപിഡ് കൊഴുപ്പായ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാൻ ഒമേഗ-3 സഹായിക്കുന്നു.  മുട്ട ദിവസവും കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം വർദ്ധിക്കുന്നു. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 12 ആണ് കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്.

മുട്ടയുടെ മഞ്ഞയും കരളിന്റെ ആരോഗ്യ സംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ദിവസവും മുട്ട കഴിക്കുന്നതിലൂടെ പ്രമേഹത്തിന്റെ അളവ് പെട്ടെന്ന് തന്നെ കുറച്ച് കൃത്യമാക്കാൻ സഹായിക്കുന്നു. ഓരോ മുട്ടയിലും ഏകദേശം ആറ് ഗ്രാം പ്രോട്ടീനും സഹായകമായ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ദിവസത്തേക്കുള്ള പ്രോട്ടീന്റെ പങ്ക് ലഭിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പേശികളുടെ അളവ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും എല്ലുകളെ സഹായിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ദഹന പ്രശ്‌നങ്ങളോട് വിട പറയാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയം...

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ
ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം