മാനസിക സമ്മർദ്ദം അലട്ടുന്നുണ്ടോ? എങ്കിൽ എട്ട് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തു

Published : May 21, 2024, 02:21 PM IST
മാനസിക സമ്മർദ്ദം അലട്ടുന്നുണ്ടോ? എങ്കിൽ എട്ട് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തു

Synopsis

സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മാനസിക സമ്മർദ്ദം കൂടിയാൽ പല തരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക. ഇത് ഉത്കണ്ഠ, വിഷാദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ദുർബലമായ രോഗപ്രതിരോധ പ്രവർത്തനം തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. മാത്രമല്ല, വിട്ടുമാറാത്ത മസ്തകിഷ്കാരോ​ഗ്യത്തെയും ബാധിക്കാം. സ്ട്രെസ് കുറയ്ക്കുന്നതിന് ഭക്ഷണത്തിന് പ്രധാന പങ്കാണ് ഉള്ളത്. ചില ഭക്ഷണങ്ങൾക്ക് സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്. മാനസിക സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് പോലുള്ള പോഷക സാന്ദ്രമായ കാർബോഹൈഡ്രേറ്റുകൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അവയിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം നിയന്ത്രിക്കുന്നതിന് നിർണായകമാണ്. 

മുട്ട

മുട്ട സ്ട്രെസ് പ്രതികരണത്തിന് ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. കോളിൻ ഉൾപ്പെടെ, ഇത് തലച്ചോറിൻ്റെ ആരോഗ്യത്തെയും സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

കക്കയിറച്ചി

സിങ്ക് ധാരാളമടങ്ങിയ ഭക്ഷണമാണ് കക്കയിറച്ചി. ടോറിൻ, ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയെയും സമ്മർദ്ദ പ്രതികരണത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മത്സ്യം

സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

വെളുത്തുള്ളി

വെളുത്തുള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂട്ടാത്തയോണിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്. വെളുത്തുള്ളിക്ക് ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന്  പഠനങ്ങൾ സൂചിപ്പിക്കുന്നു. 

സൂര്യകാന്തി വിത്തുകൾ

 വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുള്ള സൂര്യകാന്തി വിത്തുകൾ മാനസികാരോഗ്യത്തിനും സമ്മർദ്ദം കുറയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണ്. സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന മഗ്നീഷ്യം, മാംഗനീസ്, മറ്റ് ധാതുക്കൾ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. 

ബ്രോക്കോളി

ബ്രോക്കോളിയിൽ മഗ്നീഷ്യം, വിറ്റാമിൻ സി, സൾഫോറഫെയ്ൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ട്, ഇത് സമ്മർദ്ദവും വിഷാദ ലക്ഷണങ്ങളും കുറയ്ക്കും. 

ബ്ലൂബെറി

ഫ്ലേവനോയിഡ് ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ബ്ലൂബെറി സ്ട്രെസ് സംബന്ധമായ വീക്കം കുറയ്ക്കാനും സെല്ലുലാർ നാശത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഫ്ലേവനോയിഡുകൾ കൂടുതലുള്ള ഭക്ഷണക്രമം മെച്ചപ്പെട്ട മാനസികാവസ്ഥയ്ക്കും വിഷാദം കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ടിരിക്കുന്നു.

ദിവസവും അൽപം നേരം മെഡ‍ിറ്റേഷൻ ചെയ്യുന്നതിന്റെ ​ഗുണങ്ങൾ

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?