രാത്രിയിൽ ചൂട് കാപ്പി കുടിക്കുന്ന ശീലമുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

Web Desk   | others
Published : May 28, 2020, 11:22 AM ISTUpdated : May 28, 2020, 11:28 AM IST
രാത്രിയിൽ ചൂട് കാപ്പി കുടിക്കുന്ന ശീലമുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

Synopsis

നല്ല ഉറക്കം ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കും. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നിരവധി പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിന് ശരീരത്തെ ശക്തമായി നിലനിർത്തുന്നതിനും സഹായിക്കുന്നു. 

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ഉറക്കം കുറഞ്ഞാൽ അത് നിരവധി രോഗങ്ങളെ വിളിച്ചുവരുത്തും. ഒരു ശരാശരി മനുഷ്യൻ ദിവസവും ആറു മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് പറയാറുള്ളത്. ഉറക്കം കുറയുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യകിച്ചും കൗമാരക്കാരിലാണ് കാണാറുള്ളത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണ് കൗമാരക്കാരിൽ ഉറക്കം കുറയാനുള്ള പ്രധാന കാരണം. മോശം ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം.

 കൂടാതെ, ഹോർമോണുകളെ പ്രതികൂലമായി ബാധിക്കുന്നു, മാത്രമല്ല ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും മുതിർന്നവരിലും കുട്ടികളിലും രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. നല്ല ഉറക്കം ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കും. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നിരവധി പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിന് ശരീരത്തെ ശക്തമായി നിലനിർത്തുന്നതിനും സഹായിക്കുന്നു. 

നന്നായി ഉറങ്ങാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

രാത്രിയിൽ കോഫി ഒഴിവാക്കുക...

രാത്രിയിൽ കാപ്പി കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമാകാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുമ്പെങ്കിലും കാപ്പി കുടിക്കണമെന്നാണ് 'ക്ലിനിക്കൽ സ്ലീപ്പ് മെഡിസിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പകൽ ഉറക്കം നല്ലതല്ല...

പകല്‍ നേരത്തെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കാം. അതൊടൊപ്പം, രാത്രിയിലെ ഉറക്കത്തെ ബാധിക്കാമെന്ന് കാലിഫോർണിയ സർവകലാശാലയിലെ സൈക്യാട്രി വിഭാഗം നടത്തിയ പഠനത്തിൽ പറയുന്നു. പകലുറക്കം ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്നാണും ​ഗവേഷകർ പറയുന്നു. 

 കിടപ്പുമുറി തയ്യാറാക്കുക...

ശരിയായ വായുസഞ്ചാരം, കുറഞ്ഞ ശബ്ദം, നിങ്ങളുടെ കിടപ്പുമുറിയിലെ ഫർണിച്ചർ ക്രമീകരണം എന്നിവ നന്നായി ഉറങ്ങാൻ നിങ്ങളെ പ്രാപ്തരാക്കുന്ന പ്രധാന ഘടകങ്ങളാണ്. പുറത്തുനിന്നുള്ള ശബ്‌ദം മോശം ഉറക്കത്തിന് കാരണമാകുമെന്ന് പഠനങ്ങളിൽ പറയുന്നു. 

രാത്രിയിൽ വെെകി ഭക്ഷണം കഴിക്കരുത്...

ഉറങ്ങാൻ പോകുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം ഇത് ദഹനം എളുപ്പമാക്കാൻ സഹായിക്കുകയും നല്ല ഉറക്കം കിട്ടാനും ​ഗുണം ചെയ്യും. 

രാത്രിയിലെ കുളി നല്ലത്...

നല്ല ഉറക്കത്തിന് ഏറ്റവും മികച്ചതാണ് രാത്രിയിലെ കുളി.'' ഉറങ്ങുന്നതിന് മുമ്പ് കുളിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്തുന്നു, പ്രത്യേകിച്ച് പ്രായമായവരിൽ- '' യൂറോപ്യൻ ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജി ആൻഡ് ഒക്കുപ്പേഷണൽ ഫിസിയോളജി വ്യക്തമാക്കുന്നു‌. രാത്രി കുളിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പാദങ്ങൾ ചൂടുവെള്ളത്തിൽ കഴുകുന്നതും നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

ടെന്‍ഷന്‍ ഫ്രീയാകാം'; ഈ ലോക്ഡൗൺ കാലത്ത് നാല് കാര്യങ്ങൾ ശ്രദ്ധിക്കാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന എട്ട് കാര്യങ്ങൾ
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ