മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Published : Sep 22, 2024, 02:49 PM IST
മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Synopsis

പ്രോട്ടീൻ, കോളിൻ, ല്യൂട്ടിൻ, വിറ്റാമിനുകൾ ബി 12, ഡി, റൈബോഫ്ലേവിൻ, ഫോളേറ്റ് എന്നിവ മുട്ടയിൽ ധാരാളമുണ്ട്.  മുട്ട കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു.     

പ്രസവശേഷം അമ്മമ്മാർ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. മുലയൂട്ടുന്ന അമ്മമാർ അവരുടെ ഭക്ഷണവും ആരോഗ്യവും നന്നായി ശ്രദ്ധിക്കണം. മുലപ്പാൽ കുറവ് ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കണം. മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

മുട്ട

പ്രോട്ടീൻ, കോളിൻ, ല്യൂട്ടിൻ, വിറ്റാമിനുകൾ ബി 12, ഡി, റൈബോഫ്ലേവിൻ, ഫോളേറ്റ് എന്നിവ മുട്ടയിൽ ധാരാളമുണ്ട്. 
മുട്ട കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു.   

സാൽമൺ

പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് സാൽമൺ. കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം കൂടുതലാണ്. കൂടാതെ, അതിൽ സ്വാഭാവിക വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. പ്രസവാനന്തര വിഷാദം തടയാൻ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം സഹായകമാണ്. മുലപ്പാൽ കൂട്ടാനും സാൽമൺ മികച്ചതാണ്.

പയർവർ​ഗങ്ങൾ

പ്രോട്ടീൻ, ഇരുമ്പ്, നാരുകൾ എന്നിവ പയർവർ​ഗങ്ങളിൽ അടങ്ങിയിരിക്കുന്നു. ഉയർന്ന അളവിലുള്ള ഫോളേറ്റ്, ഇരുമ്പ്, നാരുകൾ എന്നിവയും ഉൾപ്പെടുന്നു. ദിവസവും ഒരു നേരം മുളപ്പിച്ച പയർവർ​ഗങ്ങൾ കഴിക്കുക.

ഇലക്കറികൾ

ചീര, കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി എന്നിവ ഇലക്കറിയിൽ അടങ്ങിയിരിക്കുന്നു. പച്ച നിറത്തിലുള്ള ഇലക്കറികളിൽ വിറ്റാമിൻ സി, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ എ, സി, ഇ, കെ എന്നിവ അടങ്ങിയിരിക്കുന്നു.   

നട്സ്

പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഗുണകരമായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവയെല്ലാം നട്സിൽ ധാരാളമുണ്ട്. മുലപ്പാൽ കൂട്ടാൻ സഹായിക്കുന്ന പോഷകങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്. 

കരിക്ക് വെള്ളം

പൊട്ടാസ്യം അടങ്ങിയ കരിക്കിൽ സ്വാഭാവികമായും കലോറി കുറവാണ്. കൊഴുപ്പ് രഹിതവും കൊളസ്ട്രോൾ രഹിതവുമാണ്. ലോറിക് ആസിഡ്, കാൽസ്യം, ഫോസ്ഫറസ് എന്നിവയിലും ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന സമയത്ത് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. 

വിത്തുകൾ

മുലയൂട്ടുന്ന സ്ത്രീകൾക്കുള്ള മറ്റൊരു മികച്ച ഭക്ഷണമാണ് വിത്തുകൾ. നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കൂടാതെ കാൽസ്യത്തിൻ്റെ സമ്പന്നമായ ഉറവിടമാണ് വിത്തുകൾ. മത്തങ്ങ വിത്ത്, ചിയ വിത്ത്,  തണ്ണിമത്തന്റെ വിത്ത് എന്നിവയെല്ലാം മുലപ്പാൽ കൂട്ടാൻ സഹായിക്കും. 

എപ്പോഴും ക്ഷീണമാണോ? ഈ പോഷകങ്ങളുടെ കുറവ് കൊണ്ടാകാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി