ആർത്തവം ക്രമം തെറ്റുന്നുണ്ടോ? വീട്ടിലുണ്ട് ആറ് പ്രതിവിധികൾ

Web Desk   | Asianet News
Published : Mar 16, 2021, 06:19 PM ISTUpdated : Mar 16, 2021, 06:34 PM IST
ആർത്തവം ക്രമം തെറ്റുന്നുണ്ടോ? വീട്ടിലുണ്ട്  ആറ് പ്രതിവിധികൾ

Synopsis

ക്രമമല്ലാത്ത ആർത്തവം ശാരീരികവും മാനസികവുമായ ആരോഗ്യ അവസ്ഥകളെ ദോഷകരമായി ബാധിക്കും. പലപ്പോഴും കൃത്യമായി ആർത്തവം സംഭവിക്കാത്തതിന് കാരണങ്ങൾ ജീവിത ശൈലിയുമായി ബന്ധപ്പെട്ടതാണ്.

കൃത്യമായ ആർത്തവം ഉണ്ടാകാത്തത് സ്ത്രീകളെ സംബന്ധിച്ച് ഒരു വലിയ ആരോഗ്യ പ്രശ്നം തന്നെയാണ്. അതിന് കാരണങ്ങൾ പലതാണ്. ക്രമമല്ലാത്ത ആർത്തവം ശാരീരികവും മാനസികവുമായ ആരോഗ്യ അവസ്ഥകളെ ദോഷകരമായി ബാധിക്കും. പലപ്പോഴും കൃത്യമായി ആർത്തവം സംഭവിക്കാത്തതിന് കാരണങ്ങൾ ജീവിത ശൈലിയുമായി ബന്ധപ്പെട്ടതാണ്.

ചിലപ്പോൾ ഇത് മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണവുമാകാറുണ്ട്. അതിനാൽ ഇത്തരം അവസ്ഥകൾ കണ്ടെത്തി ക്രമമായ ആർത്തവം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ആർത്തവം ക്യത്യമാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ആറ് പ്രതിവിധികളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ഹോർമോണുകളെ നിയന്ത്രിക്കാൻ പതിവായി 'വ്യായാമം' ചെയ്യുന്നത് സഹായിക്കും. സ്ത്രീകൾക്ക് യോഗ അല്ലെങ്കിൽ നടത്തം പോലുള്ള ലളിതമായ വ്യായാമങ്ങൾ ചെയ്യുക. വ്യായാമം ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നു. ഇത് ആർത്തവചക്രത്തെ ക്രമപ്പെടുത്തും.

 

 

രണ്ട്...

'ആപ്പിൾ സിഡെർ വിനെഗർ' കുടിക്കുന്നത് ആർത്തവത്തെ നിയന്ത്രിക്കുകയും പിസിഒഎസിനെ ചെറുക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് വെള്ളത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്. 

മൂന്ന്...

ഭക്ഷണത്തിന് രുചി നൽകുന്നതോടൊപ്പം ആർത്തവചക്രത്തെ നിയന്ത്രിക്കാനും 'കറുവപ്പട്ട' യ്ക്ക് സാധിക്കും. രക്തയോട്ടം നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കുന്നു. ഇത് ആർത്തവ വേദനയും മലബന്ധവും ഒഴിവാക്കാൻ കൂടുതൽ ​ഗുണം ചെയ്യും. പാലിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാക്കാൻ സഹായിക്കും.

 

 

നാല്...

പൈനാപ്പിളിൽ 'ബ്രോമെലൈൻ' (bromelain) എന്ന എൻസൈം അടങ്ങിയിരിക്കുന്നു, ഇത് ഗർഭപാത്രത്തിന്റെ പാളി മൃദുവാക്കുകയും ആർത്തവം കൃത്യമാക്കുകയും ചെയ്യും. ആർത്തവത്തിനു മുമ്പുള്ള വേദനയും മലബന്ധവും ഒഴിവാക്കാനും പൈനാപ്പിൾ സഹായിക്കുന്നു.

അഞ്ച്...

ഇഞ്ചിയിൽ അടങ്ങിയ മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവ ആർത്തവം ക്രമീകരിക്കാനും ആർത്തവ സമയത്തെ അസ്വസ്ഥയും കുറയ്ക്കാൻ സഹായിക്കുന്നു. ചായയിൽ പതിവായി ഇഞ്ചി ചേർക്കുന്നത് ആർത്തവ പ്രശ്നങ്ങൾ കുറയ്ക്കാൻ ​ഗുണം ചെയ്യും.
 

 

 

ആറ്...

ഗർഭാശയ പേശികളെ ചുരുക്കാൻ ജീരകം സഹായിക്കുന്നു. ആർത്തവ ക്രമക്കേട് വളരെ വേഗത്തിൽ പരിഹരിക്കുന്നു. ജീരകം എല്ലാ ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ കഴിക്കുക. ഇത് പിരീഡ്സ് സമയത്തെ 'സ്ട്രെസ്' കുറയ്ക്കാനും ​ഉത്തമമാണ്. 

ആര്‍ത്തവപ്രശ്‌നങ്ങള്‍ അസഹനീയമോ? ഈ രണ്ട് കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ


 

PREV
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം