ഷാംപൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ...

Published : May 01, 2019, 02:27 PM ISTUpdated : May 01, 2019, 02:40 PM IST
ഷാംപൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ...

Synopsis

ഷാംപൂ ഉപയോ​ഗിച്ച ശേഷം ചൂടുവെള്ളം കൊണ്ട് മുടി കഴുകുന്ന ചിലരുണ്ട്. അത് നല്ല ശീലമല്ല. ഷാംപൂ ചെയ്ത ശേഷം മുടി ചൂട് വെള്ളം ഉപയോഗിച്ച് കഴുകാന്‍ പാടില്ല. ഇത് മുടി കൊഴിയുന്നതിനും വരണ്ടുപോവുന്നതിനും കാരണമാകും.

ചുരുണ്ട മുടിയാണെങ്കിലും നീണ്ട മുടിയാണെങ്കിലും ക്യത്യമായി സംരക്ഷിച്ചാൽ മാത്രമേ മുടിയുടെ സൗന്ദര്യം നിലനിർത്താൻ കഴിയുകയുള്ളൂ. പുറത്ത് പോകുമ്പോള്‍ പൊടിപടലങ്ങളേറ്റ് മുടി കേടുവരുന്നു. മുടിയുടെ സംരക്ഷണത്തിനായി നമ്മൾ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് ഷാംപൂ. സ്ഥിരമായി ഷാംപൂ ഉപയോ​ഗിക്കുന്നത് മുടിയ്ക്ക് നല്ലതല്ല. ആഴ്ച്ചയിൽ രണ്ട് തവണ ഷാംപൂ ഉപയോ​ഗിക്കാവുന്നതാണ്.  ഷാംപൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ...

ചൂട് വെള്ളം ഉപയോഗിച്ച് മുടി കഴുകാതിരിക്കുക...

ഷാംപൂ ഉപയോ​ഗിച്ച ശേഷം ചൂടുവെള്ളം കൊണ്ട് മുടി കഴുകുന്ന ചിലരുണ്ട്. അത് നല്ല ശീലമല്ല. ഷാംപൂ ചെയ്ത ശേഷം മുടി ചൂട് വെള്ളം ഉപയോഗിച്ച് കഴുകാന്‍ പാടില്ല. ഇത് മുടി കൊഴിയുന്നതിനും വരണ്ടുപോവുന്നതിനും കാരണമാകും.

ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക...

നിങ്ങള്‍ ദിവസവും ഷാംപൂ ഉപയോഗിക്കുന്നവരാണോ, അതോ ചില പ്രത്യേക ദിനങ്ങള്‍ മാത്രമാണോ ഷാംപൂ ഉപയോഗിക്കുന്നത്? എങ്ങനെയായാലും നമ്മുടെ മുടിയുടെ പ്രക്യതത്തിനനുസരിച്ചുള്ള ഷാംപൂ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കയ്യില്‍ കിട്ടുന്ന ഷാംപൂ വാങ്ങി തോന്നും പടി ഉപയോഗിച്ചാല്‍ ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

മുടി നന്നായി നനയ്ക്കുക...

നിങ്ങള്‍ ഷാംപൂ ഉപയോഗിക്കും മുമ്പ് മുടി നന്നായി നനയ്ക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇനി മുതൽ അത് ചെയ്യുക. മുടി നല്ല പോലെ നനച്ച ശേഷം ആയിരിക്കണം ഷാംപൂ ഉപയോ​ഗിച്ച് കഴുകേണ്ടത്.അല്ലെങ്കിൽ മുടി പൊട്ടിപ്പോകുന്നതിനും കൊഴിഞ്ഞ് പോകുന്നതിനും കാരണമാകും. ഷാംപൂ ചെയ്യുന്നതിന് മുന്‍പ് മുടി നന്നായി നനയ്ക്കുക. കൂടാതെ ഷവര്‍ ഉപയോഗിച്ച് മുടിയിലെ പത മുഴുവനായും കഴുകി കളയുകയും ചെയ്യണം.

ഒരേ സ്ഥലത്ത് ഷാംപൂ ചെയ്യാതിരിക്കുക...

എന്നും തലയോട്ടിയുടെ ഒരേ സ്ഥലത്തുനിന്നും ഷാംപൂ ചെയ്യാന്‍ ആരംഭിച്ചാല്‍ ആ സ്ഥലത്തെ മുടി വരണ്ട് പോകുന്നതിനും ആ ഭാഗത്തെ മുടികൊഴിഞ്ഞ് പോകുന്നതിനും കാരണമാകും. കഴുത്തിന്റെ പിന്‍ഭാഗത്ത് നിന്ന് ഷാംപൂ ചെയ്യാന്‍ ആരംഭിക്കുന്നതാകും നല്ലത്. താഴെനിന്നും മുകളിലോട്ട് തേയ്ച്ച് പിടിപ്പിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ 6 ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം