
ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന നടിയാണ് ശില്‍പ്പ ഷെട്ടി. ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ റെസിപ്പിയുമൊക്കെ ശില്‍പ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
പതിവുപോലെ ഇക്കുറിയും ശില്‍പ ഒരു ഹെല്‍ത്തി ടിപ്‌സ് പങ്കുവച്ചിരിക്കുകയാണ്. അസിഡിറ്റിയും ദഹനമില്ലായ്മയും ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്.
അസിഡിറ്റിയും ദഹനമില്ലായ്മയും ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഇത് രണ്ടും അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈയെ കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
ജീരകം, പെരുംജീരകം, അയമോദകം എന്നിവ ദഹനപ്രശ്‌നവും അസിഡിറ്റിയും ഇല്ലാതാക്കാം മികച്ച പ്രതിവിധികളാണെന്നാണ് ശില്‍പ്പ പറയുന്നത്. അതിനായി ഒരു പാത്രത്തില്‍ തുല്യഅളവില്‍ ജീരകവും അയമോദകവും പെരുംജീരകവും എടുക്കുക. ഇതു ചെറുതായി വറുത്തതിനുശേഷം പൊടിച്ചെടുക്കുക.
ഈ പൊടി വായുകടക്കാത്ത കുപ്പിയിലാക്കി വച്ച് ഉപയോഗിക്കാം എന്നാണ് ശില്‍പ്പ പറയുന്നത്. ദിവസവും ഇത് ഒരു ടീസ്പൂൺ കഴിക്കുന്നത് ശീലമാക്കണമെന്നും ശില്‍പ്പ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam