ശ്രദ്ധിക്കൂ, നാരങ്ങ വെള്ളം അമിതമായി കുടിച്ചാൽ...

Published : Jul 26, 2023, 05:30 PM ISTUpdated : Jul 26, 2023, 05:44 PM IST
ശ്രദ്ധിക്കൂ, നാരങ്ങ വെള്ളം അമിതമായി കുടിച്ചാൽ...

Synopsis

നാരങ്ങ തികച്ചും അസിഡിറ്റി ഉള്ളതാണ്. കൂടാതെ അമിതമായി നാരങ്ങ വെള്ളം കുടിക്കുന്നത് പല്ലുകൾക്ക് കേടുവരും. കാലക്രമേണ ഇത് കൂടുതൽ ഡെന്റൽ ഇനാമൽ ക്ഷയത്തിലേക്ക് നയിച്ചേക്കാം. അതിനാൽ പല്ലിനെ സംരക്ഷിക്കാൻ നാരങ്ങ പോലുള്ള അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.  

നമ്മളിൽ പലരും വേനൽക്കാലത്ത് നാരങ്ങ വെള്ളം കുടിക്കുന്നവരാണ്.  നാരങ്ങ വെള്ളം കുടിക്കുന്നത് കൂടുതൽ ഊർജം നൽകുമെന്നാണ് നമ്മളിൽ‌ പലരും കരുതുന്നത്. നാരങ്ങ രുചിയിൽ മാത്രമല്ല, വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. ഇത് ശരീരത്തെ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. എന്നാൽ നാരങ്ങ വെള്ളം അമിതമായി കുടിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

നാരങ്ങ വെള്ളം അമിതമായി കുടിച്ചാൽ‌ ഉണ്ടാകുന്ന ചില ആരോ​ഗ്യപ്രശ്നങ്ങൾ...

ഒന്ന്...

വെറും വയറ്റിൽ തേൻ ചേർത്ത് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും. എന്നിരുന്നാലും, വളരെയധികം നാരങ്ങ നീര് കഴിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുക ചെയ്യും. അത് കൊണ്ട് തന്നെ വയറിലെ അസ്വസ്ഥതയും വേദനയും ഉണ്ടാക്കും.

രണ്ട്...

നാരങ്ങ നീര് കഴിക്കുമ്പോൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. എന്നാൽ അമിതമായി നാരങ്ങ കഴിക്കുന്നത് മൂത്രസഞ്ചി വീർക്കാൻ ഇടയാക്കും. 

മൂന്ന്...

നാരങ്ങ തികച്ചും അസിഡിറ്റി ഉള്ളതാണ്. കൂടാതെ അമിതമായി നാരങ്ങ വെള്ളം കുടിക്കുന്നത് പല്ലുകൾക്ക് കേടുവരും. കാലക്രമേണ ഇത് കൂടുതൽ ഡെന്റൽ ഇനാമൽ ക്ഷയത്തിലേക്ക് നയിച്ചേക്കാം. അതിനാൽ പല്ലിനെ സംരക്ഷിക്കാൻ നാരങ്ങ പോലുള്ള അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.

നാല്...

നാരങ്ങയുടെ മറ്റൊരു പാർശ്വഫലമാണ് മുടിക്ക് കേടുപാടുകൾ ഉണ്ടാക്കുക എന്നത്. നാരങ്ങ അമിതമായ കഴിക്കുന്നത് . മുടി വരണ്ടതാക്കുകയും അകാല നരയ്ക്ക് കാരണമാവുകയും ചെയ്യും. നാരങ്ങയുടെ അസിഡിറ്റി ഗുണങ്ങൾ അമിത മുടികൊഴിച്ചിലിന് കാരണമാകും.

അഞ്ച്...

‌നാരങ്ങ വെള്ളം അമിതമായി കുടിക്കുന്നത് കഠിനമായ മൈഗ്രെയ്നിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. നാരങ്ങകളും മറ്റ് സിട്രസ് പഴങ്ങളും മൈഗ്രെയ്ൻ കാരണമായേക്കാം. ഇത് ഒരു അലർജി പ്രതിപ്രവർത്തനത്തിലേക്ക് നയിച്ചേക്കാം. നാരങ്ങയിലും മറ്റ് സിട്രസ് പഴങ്ങളിലും കാണപ്പെടുന്ന ഒരു പ്രത്യേക സംയുക്തമായ ടൈറാമിനാണ് മൈഗ്രെയ്നിന് കാരണമാകുന്നത്. 

കുട്ടികളിലെ ഭക്ഷണ അലർജി നിസാരമാക്കേണ്ട, കാരണം ഇതാണ്
 

PREV
click me!

Recommended Stories

അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്