ഹൈപ്പോതൈറോയിഡിസം ; അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

By Web TeamFirst Published Jan 19, 2023, 8:17 AM IST
Highlights

ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയ്‌ഡൈറ്റിസ്, ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ് എന്നിവയാണ് വിവിധ തരത്തിലുള്ള തൈറോയ്ഡ് രോഗങ്ങളിൽ ഉൾപ്പെടുന്നത്. പ്രായഭേദമന്യേ ആളുകൾക്കിടയിൽ തൈറോയ്ഡ് പ്രശ്നങ്ങൾ സാധാരണമാണെങ്കിലും നിങ്ങളുടെ തൈറോയ്ഡ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ കണ്ടെത്തേണ്ടത് പ്രധാനമാണ്. 

തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുകയോ തൈറോയിഡ് പ്രവർത്തനരഹിതം ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഹൈപ്പോതൈറോയിഡിസം ഉണ്ടെന്ന് കണ്ടെത്തിയാൽ ഭക്ഷണകാര്യത്തിൽ അൽപ്പം നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്. ചില ഭക്ഷണങ്ങൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. 

ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയ്‌ഡൈറ്റിസ്, ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ് എന്നിവയാണ് വിവിധ തരത്തിലുള്ള തൈറോയ്ഡ് രോഗങ്ങളിൽ ഉൾപ്പെടുന്നത്. പ്രായഭേദമന്യേ ആളുകൾക്കിടയിൽ തൈറോയ്ഡ് പ്രശ്നങ്ങൾ സാധാരണമാണെങ്കിലും നിങ്ങളുടെ തൈറോയ്ഡ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ കണ്ടെത്തേണ്ടത് പ്രധാനമാണ്. 

ശരീരഭാരം കൂടുന്നത് മുതൽ മുടി കൊഴിച്ചിൽ വരെ, തൈറോയ്ഡ് (ഹൈപ്പോതൈറോയിഡിസം) കുറവായിരിക്കുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടുന്ന പലതരം ലക്ഷണങ്ങൾ ഉണ്ടാകാം. ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

തൈറോയ്ഡ് പ്രവർത്തനക്ഷമമല്ലെങ്കിൽ,അത് മെറ്റബോളിസത്തെ പതുക്കെയാക്കുന്നു. ഇത് ശരീരഭാരം കൂട്ടാനും കാരണമാകും. ശരീരഭാരം മാത്രമല്ല, അധിക കിലോ കുറയ്ക്കുന്നതും വെല്ലുവിളിയാകാം. പ്രവർത്തനരഹിതമായ തൈറോയിഡ് സാധാരണയായി ശരീരഭാരം കൂട്ടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കഠിനമായ ഹൈപ്പോതൈറോയിഡിസം ഉള്ളവരിൽ ശരീരഭാരം കൂടുന്നത് പലപ്പോഴും സാധാരണമാണ്.

രണ്ട്...

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറവായതിനാൽ ചർമ്മത്തിൽ വരണ്ടതും ചൊറിച്ചിലും അനുഭവപ്പെടാം.

മൂന്ന്...

തൈറോയ്ഡ് ഗ്രന്ഥി ശരീര താപനില നിയന്ത്രിക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾക്ക് പലപ്പോഴും കൈകളും കാലുകളും തണുക്കുകയും എപ്പോഴും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.

നാല്...

മുടികൊഴിച്ചിൽ ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. മുടി കൊഴിയുക, പുരികത്തിന്റെ 3/4 ഭാഗം നഷ്ടപ്പെടുക എന്നിവ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുന്നതിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്.

അഞ്ച്...

ഹൈപ്പോതൈറോയിഡിസം മലവിസർജ്ജനത്തെ മന്ദഗതിയിലാക്കുന്നു. ഇത് ചില സന്ദർഭങ്ങളിൽ മലബന്ധത്തിന് കാരണമാകാം. തൈറോയിഡ് ദഹനം ഉൾപ്പെടെയുള്ള ശരീര വ്യവസ്ഥകളെ വേഗത്തിലാക്കുന്നു. 

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നല്ലതല്ല, കാരണം ഇതാണ്

 

click me!