Latest Videos

Health Tips: പ്രോട്ടീൻ കുറവാണോ? ശരീരം സൂചിപ്പിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

By Web TeamFirst Published May 6, 2024, 9:41 AM IST
Highlights

പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭിച്ചില്ലെങ്കില്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്. 

ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കുമെല്ലാം ഏറെ ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. കൂടാതെ  പേശികളുടെ വളര്‍ച്ചയ്ക്കുംപ്രോട്ടീനുകള്‍ ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭിച്ചില്ലെങ്കില്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്. അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ശരീരത്തില്‍  പ്രോട്ടീൻ കുറയുമ്പോഴും അമിത ക്ഷീണം അനുഭവപ്പെടാം. 
പ്രോട്ടീനിന്‍റെ കുറവു മൂലം ചിലരില്‍ വിളര്‍ച്ചയുണ്ടാകാം. 

പ്രോട്ടീനിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. അതിനാല്‍ അകാരണമായി തലമുടി കൊഴിയുന്നതിനെ നിസാരമായി കാണേണ്ട. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ പ്രോട്ടീൻ കുറയുന്നതിന്‍റെ സൂചനയാകാം. മസില്‍ കുറവിലേക്ക് ശരീരം പോകുന്നതും  പേശി ബലഹീനതയും പ്രോട്ടീനിന്‍റെ കുറവു മൂലമാകാം. എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയവയും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം. അതുപോലെ തന്നെ കൈകളിലും കാലുകളിലും നീര് ഉണ്ടാകുന്നതും ചിലപ്പോള്‍ പ്രോട്ടീനിന്‍റെ കുറവു മൂലമാകാം. പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. അതിനാല്‍ നഖം പൊട്ടുന്നതും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം.

ശരീരഭാരത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളും ചിലപ്പോള്‍ പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. അതിനാല്‍ പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: വയറു കുറയ്ക്കാന്‍ ഉച്ചയ്ക്ക് ചോറിന് പകരം ഈ 8 ഭക്ഷണങ്ങള്‍ കഴിക്കൂ

youtubevideo

click me!