കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം...

Published : Feb 16, 2024, 10:21 PM IST
കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം...

Synopsis

പ്രമേഹ സാധ്യതയുടെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്. പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ കാലുകളില്‍ നിന്നു പോലും മനസിലാക്കാം. 

ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹ സാധ്യതയുടെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്. പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ കാലുകളില്‍ നിന്നു പോലും മനസിലാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...  

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാല്‍ സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി.
നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. ഡയബറ്റിക് ന്യൂറോപ്പതി മിക്കപ്പോഴും കാലുകളിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്. ഞരമ്പുകൾക്ക് ക്ഷതം പറ്റുക എന്നും പറയാം. 

രണ്ട്... 

പാദങ്ങൾക്ക് മരവിപ്പും ഇക്കിളിയും ഉണ്ടാകുന്നതും ഇതുമൂലമാകാം. 

മൂന്ന്... 

പാദങ്ങളിലെ മുറിവ് ഉണങ്ങാൻ സമയമെടുക്കുന്നതും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ സംഭവിക്കുന്നതാണ്. പാദങ്ങളിലെ ചെറിയ മുറിവുകളോ കുമിളകളോ വ്രണങ്ങളോ പോലും സുഖപ്പെടാൻ കൂടുതൽ സമയമെടുത്തേക്കാം.

നാല്...

പ്രമേഹമുള്ളവരില്‍ അത്ലറ്റ്സ് ഫൂട്ട്സ് എന്നറിയപ്പെടുന്നൊരു ഫംഗല്‍ അണുബാധയുണ്ടാം. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പു നിറം എന്നിവയൊക്കെ ഇത് മൂലം ഉണ്ടായേക്കാം. 

അഞ്ച്... 

കാലുകളിലെ അരിമ്പാറയും ചിലപ്പോഴൊക്കെ പ്രമേഹത്തിന്‍റെ സൂചനയാകാം. 

ആറ്... 

പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. 

പ്രമേഹത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍... 

അടിക്കടി മൂത്രമൊഴിക്കുന്നത്, അമിത ദാഹവും വിശപ്പും, മങ്ങിയ കാഴ്ച, ക്ഷീണവും ബലഹീനതയും, അകാരണമായി ശരീരഭാരം കുറയുക, എപ്പോഴും ഓരോ അണുബാധകള്‍ ഉണ്ടാകുന്നതുമൊക്കെ  പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാരും. ഇതുമൂലം ചര്‍മ്മം വരണ്ടതാകാം.ചര്‍മ്മത്തില്‍ ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍‌ വരുന്നതൊക്കെ ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: അണ്ഡാശയ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ നാല് സൂചനകളെ സ്ത്രീകള്‍ അവഗണിക്കരുത്...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ