മഗ്നീഷ്യത്തിന്റെ കുറവ് ; ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ

Published : Feb 26, 2024, 05:07 PM IST
മഗ്നീഷ്യത്തിന്റെ കുറവ് ; ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ

Synopsis

മ​ഗ്നീഷ്യത്തിന്റെ കുറവ് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും. ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.   

ശരീരത്തിന് ആവശ്യമായ മറ്റൊരു പ്രധാന പോഷകമാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് മഗ്നീഷ്യം ആവശ്യമാണ്. കൂടാതെ വിറ്റാമിൻ ഡി പോലുള്ള മറ്റ് പോഷകങ്ങൾ ഉപയോഗിക്കാനും ശരീരത്തെ സഹായിക്കുന്നു. 

മഗ്നീഷ്യം കുറവിനെ ഹൈപ്പോമാഗ്നസീമിയ എന്നും പറയുന്നു. ശരീരത്തിലെ മഗ്നീഷ്യം അപര്യാപ്തമായ ഒരു അവസ്ഥയാണ്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, ഊർജ്ജ ഉത്പാദനം, അസ്ഥികളുടെ ആരോഗ്യം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് പ്രധാന ധാതുവാണ് മഗ്നീഷ്യം. 

മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടായാൽ ശരീരം പ്രകടിപ്പിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

ഒന്ന്...

മഗ്നീഷ്യത്തിൻ്റെ കുറവിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് പേശിവലിവ്. പ്രത്യേകിച്ച് കാലുകളിൽ. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവിന് കാരണമാകും.

രണ്ട്...

മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഊർജം കുറയുന്നതിനും ഉറക്കക്കുറവിനും നിരന്തരമായ ക്ഷീണത്തിനും ഇടയാക്കും.

മൂന്ന്...

ആരോഗ്യകരമായ ഹൃദയ താളം നിലനിർത്തുന്നതിൽ മഗ്നീഷ്യം നിർണായക പങ്ക് വഹിക്കുന്നു. മ​ഗ്നീഷ്യത്തിന്റെ കുറവ് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും. ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കൂടാനും ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. 

നാല്...

മഗ്നീഷ്യം കുറവുള്ള ചില വ്യക്തികൾക്ക് ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ തുടങ്ങിയ ദഹനനാളത്തിൻ്റെ ലക്ഷണങ്ങൾ അനുഭവപ്പെടാം.

അഞ്ച്...

കൈകൾ, പാദങ്ങൾ, മുഖം തുടങ്ങിയ ഭാഗങ്ങളിൽ മരവിപ്പ് അനുഭവപ്പെടുന്നത് മഗ്നീഷ്യത്തിൻ്റെ കുറവിൻ്റെ ലക്ഷണമായി വിദ​ഗ്ധർ പറയുന്നു.

ആറ്...

കുറഞ്ഞ മഗ്നീഷ്യത്തിൻ്റെ അളവ് മാനസികാരോഗ്യത്തെ ബാധിക്കും. ഇത് ഉത്കണ്ഠ, വിഷാദ  എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ഏഴ്...

അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിന് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. ഈ ധാതുക്കളുടെ കുറവ് ഓസ്റ്റിയോപൊറോസിസിൻ്റെ വികാസത്തിന് കാരണമായേക്കാം. ഇത് എല്ലുകൾ പെട്ടെന്ന് പൊട്ടുന്നതിന് കാരണമാകും.

ഈ എട്ട് ലക്ഷണങ്ങളെ അവഗണിക്കരുത്, വൃക്കരോഗത്തിന്‍റെയാകാം...


 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ