Health Tips: ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹാര്‍ട്ട് അറ്റാക്കിന്‍റെയാകാം

Published : Jul 29, 2024, 07:51 AM ISTUpdated : Jul 29, 2024, 07:52 AM IST
Health Tips: ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹാര്‍ട്ട് അറ്റാക്കിന്‍റെയാകാം

Synopsis

ഹൃദയാഘാതം പ്രതിദിനം 18 ദശലക്ഷത്തോളം ആളുകളുടെ ജീവന്‍ എടുക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നത്. 

ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഹൃദയാഘാതം പ്രതിദിനം 18 ദശലക്ഷത്തോളം ആളുകളുടെ ജീവന്‍ എടുക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നത്. 

നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഇറുകിയതുപോലെയോ ഞെരുക്കുന്നതായോ തോന്നാം. ചിലപ്പോള്‍ വേദന ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടിയെല്ലുളിലും മാത്രമായി വേദന അനുഭവപ്പെടാം. 

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദനയോടെ തുടങ്ങി ശ്വാസം കിട്ടാതെ വരുന്നത് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണമാണ്. ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാം.  നെഞ്ചെരിച്ചിലും  അല്ലെങ്കിൽ ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയാകാം. അമിത വിയർപ്പാണ് മറ്റൊരു ലക്ഷണം. പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ നിങ്ങൾ പെട്ടെന്ന് വിയർക്കുകയാണെങ്കിൽ, അതിനെ അവഗണിക്കരുത്. അമിത ക്ഷീണമോ, തളർച്ചയോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയാകാം. ഉത്കണ്ഠ, ഭയം, എന്തോ സംഭവിക്കാന്‍ പോകുന്ന പോലെയുള്ള തോന്നല്‍ തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഭക്ഷണം കഴിച്ചതിനുശേഷം ഇഞ്ചി വെള്ളം കുടിക്കൂ, ഗുണങ്ങളിതാണ്

youtubevideo

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ