തൈറോയ്ഡ് ക്യാൻസര്‍; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

Published : Jan 07, 2025, 09:59 PM ISTUpdated : Jan 07, 2025, 10:00 PM IST
തൈറോയ്ഡ് ക്യാൻസര്‍; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

Synopsis

തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ വളര്‍ച്ചയാണ് തൈറോയ്ഡ്‌ ക്യാൻസര്‍. തൈറോയ്ഡ് ക്യാന്‍സര്‍ വ്യത്യസ്ത തരത്തിലുണ്ട്. പാപ്പിലറി ക്യാന്‍സര്‍ ആണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.   

ഹൃദയസ്പദനം, ബ്ലഡ് ഷുഗര്‍, താപനില, ശരീരഭാരം തുടങ്ങിയവ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ വളര്‍ച്ചയാണ് തൈറോയ്ഡ്‌ ക്യാൻസര്‍. തൈറോയ്ഡ് ക്യാന്‍സര്‍ വ്യത്യസ്ത തരത്തിലുണ്ട്. പാപ്പിലറി ക്യാന്‍സര്‍ ആണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. 

തൈറോയ്ഡ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തെക്കെയാണെന്ന് നോക്കാം. 

1. കഴുത്തിലെ മുഴ/ വീക്കം

കഴുത്തിന്‍റെ മുൻഭാഗത്ത്‌ മുഴകൾ, വീക്കം, നീര് എന്നിവ ഉണ്ടാകുന്നതാണ്‌ തൈറോയ്ഡ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍. വേദനയില്ലാത്ത ഇത്തരം മുഴകളെ നിസാരമായി കാണേണ്ട. 

2. വിഴുങ്ങാനോ ശ്വസിക്കാനോ ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്‌ തുടങ്ങിയവയും ചിലപ്പോള്‍ തൈറോയ്ഡ് ക്യാന്‍സറിന്‍റെ സൂചനയാകാം. 

3. പരുക്കൻ ശബ്ദം അല്ലെങ്കിൽ ശബ്ദ മാറ്റം

ശബ്ദത്തിലെ മാറ്റങ്ങൾ, പരുക്കൻ ശബ്ദം എന്നിവയെ പോലും നിസാരമായി കാണരുത്. 

4. കഴുത്തു വേദന

വിവരിക്കാന്‍ പറ്റാത്ത വിധത്തില്‍ കഴുത്തു വേദന അനുഭവപ്പെടുക, ചിലപ്പോള്‍ ചെവിയിലേക്ക് പ്രസരിക്കാൻ കഴിയുന്ന തരത്തില്‍ കഴുത്ത് വേദന,  കഴുത്തിനടിയിലെ അസ്വസ്ഥത തുടങ്ങിയവയും തൈറോയ്ഡ് ക്യാന്‍സറിന്‍റെ സൂചനയാകാം. 

5. ഭാരം കുറയുക അല്ലെങ്കില്‍ കൂടുക

അപ്രതീക്ഷിതമായി ഭാരം കുറയുക അല്ലെങ്കില്‍ ഭാരം കൂടുക, അമിത ക്ഷീണം തുടങ്ങിയവയും ഇതുമൂലം ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: കാലുകളുടെ കരുത്ത് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട സൂപ്പർ ഫുഡുകൾ

youtubevideo

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?