
മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഒരു പ്രായം കഴിയുമ്പോൾ പലപ്പോഴും പെൺകുട്ടികളുടെ മുഖത്ത് കുരുക്കൾ വരുന്നത് സ്വാഭാവികമാണ്. മുഖത്ത് കുരുക്കൾ ഉണ്ടാകുന്നത് പലപ്പോഴും കറുത്തപാടുകൾ രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്. പല കാരണങ്ങൾ കൊണ്ട് മുഖക്കുരു ഉണ്ടാകാം. ചർമ്മം കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ മുഖക്കുരു മറ്റ് പാടുകളും ഉണ്ടാകും. മുഖക്കുരു വരാതെ നോക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നറിയാം...
ഒന്ന്...
പതിവായി ഉപയോഗിക്കുന്ന മേക്കപ്പ് ബ്രഷിൽ അഴുക്കും ബാക്ടീരിയകളും ഉണ്ടാകാംല്. അതിനാൽ തന്നെ ഈ ബ്രഷ് വൃത്തിയാക്കാതെ ഉപയോഗിക്കുന്നത് ചർമ പ്രശ്നങ്ങൾക്ക് കാരണമാകും. ബ്രഷ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വൃത്തിയാക്കുക.
രണ്ട്...
പരമാവധി വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. അമിതമായി പൊരിച്ചതും വറുത്തതും കഴിക്കുന്നത് മുഖത്ത് കുരു പ്രത്യക്ഷപ്പെടുന്നതിന് കാരണമാണ്.
മൂന്ന്...
മുഖം വൃത്തിയായിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ നാച്ച്വറലായിട്ടുള്ള ഫേസ് പാക്ക് പരീക്ഷിക്കാവുന്നതാണ്.
ചർമ്മം വളരെയധികം മോയ്‌സ്ച്വർ ചെയ്ത് നിലനിർത്തുന്നതിനും മുഖത്ത് കറുത്തപാടുകളും കുരുക്കളും കുറയ്ക്കുന്നതിനും കറ്റാർവാഴ വളരെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴ മുഖത്തും കഴുത്തിലുമായി പുരട്ടുക.
നാല്...
ഉറങ്ങാൻ പോകുന്നതിന് മുൻപ് നിർബന്ധമായും മുഖത്തെ മേക്കപ്പ് പൂർണമായും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ മുഖത്തെ ചർമ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ചിലരിൽ ചർമം വളരെയധികം വരണ്ടു പോകുന്നതിനും ഇത് കാരണമാകും.
അഞ്ച്...
പതിവായി മോയിസ്ച്ചറൈസിംഗ് ക്രീമുകൾ ഉപയോഗിക്കുന്നത് ചർമത്തെ തിളക്കത്തോടെ നിലനിൽക്കാൻ സഹായിക്കും.
കാൻസർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ