
പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇന്ത്യയിൽ ഇപ്പോൾ 101 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണെന്ന് അന്താരാഷ്ട്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഐസിഎംആർ നടത്തിയ പഠനത്തിൽ പറയുന്നു. അതായത് രാജ്യത്തെ ജനസംഖ്യയുടെ ഏതാണ്ട് 11.4% ശതമാനം പേർ പ്രമേഹരോഗികളാണെന്ന് പഠനത്തിൽ പറയുന്നു.
ധാരാളം പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമം ജീവിതശൈലി രോഗങ്ങൾ വരാനുള്ള സാധ്യത തടയാനോ പ്രമേഹം ഇതിനകം തന്നെ ബാധിച്ചിട്ടുണ്ടെങ്കിൽ അത് നിയന്ത്രിക്കാനോ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് 99 മില്ലിഗ്രാം/ഡിഎൽ അല്ലെങ്കിൽ അതിൽ താഴെയാണെങ്കിൽ സാധാരണമാണ്, ഇതിനർത്ഥം നിങ്ങൾ സുരക്ഷിതമായ മേഖലയിലാണെന്നും പ്രമേഹം ഇല്ലെന്നും കരുതാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് 100 മുതൽ 125 മില്ലിഗ്രാം/ഡിഎൽ വരെയാണെങ്കിൽ നിങ്ങൾക്ക് പ്രീ ഡയബറ്റിസ് ഉണ്ടെന്ന് സൂചിപ്പിക്കുന്നു. അതായത് വരും വർഷങ്ങളിൽ നിങ്ങൾക്ക് പ്രമേഹം വന്നേക്കാം. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. 126 mg/dL അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങൾക്ക് പ്രമേഹമുണ്ടെന്ന് സൂചിപ്പിക്കുന്നു.
പ്രമേഹമുള്ളവർ ചെയ്യേണ്ട ആദ്യത്തെ പ്രധാന ജീവിതശൈലി മാറ്റം അവരുടെ ഭക്ഷണക്രമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ധാരാളം പച്ച ഇലക്കറികളും ചില പഴങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പതിവാക്കണമെന്ന് മോഹൻസ് ഡയബറ്റിസ് സ്‌പെഷ്യാലിറ്റി സെന്ററിന്റെ ചെയർമാനും ചീഫ് ഡയബറ്റോളജിസ്റ്റുമായ ഡോ.വി. മോഹൻ പറഞ്ഞു.
കാർബോഹൈഡ്രേറ്റുകൾ സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഭാഗമാണെങ്കിലും, അവർ കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളുടെ അളവും തരവും ശ്രദ്ധിക്കണം. ധാന്യങ്ങൾ, തവിട്ട് അരി, ഓട്സ് തുടങ്ങിയ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ പ്രമേഹരോഗികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ റേറ്റിംഗ് സംവിധാനമാണ് ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) എന്നത്. ഉയർന്ന ജിഐ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്തുന്നു. ബ്രെഡ്, ഉരുളക്കിഴങ്ങ്, വെള്ള അരി, കുക്കികൾ എന്നിവ ഉയർന്ന ജിഐ ഭക്ഷണമായതിനാൽ പ്രമേഹമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം.
വൻതോതിൽ പഞ്ചസാരയും കൊഴുപ്പും കലോറിയും അടങ്ങിയ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. പാക്കേജുചെയ്ത ഉൽപ്പന്നങ്ങൾ പതിവായി കഴിക്കുന്ന ഒരാൾക്ക് രക്തത്തിലെ പഞ്ചസാര കൂടാനും ആവശ്യത്തിലധികം കലോറി എത്താനും സാധ്യതയുണ്ട്.
പുരുഷന്മാർ ഈ ഡയറ്റ് ശീലമാക്കൂ ; പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം
.