Health Tips: വൃത്തിയുള്ളതും വെളുത്തതുമായ പല്ലുകൾക്കായി ചെയ്യേണ്ട കാര്യങ്ങള്‍

Published : Dec 19, 2024, 08:10 AM ISTUpdated : Dec 19, 2024, 08:13 AM IST
Health Tips: വൃത്തിയുള്ളതും വെളുത്തതുമായ പല്ലുകൾക്കായി ചെയ്യേണ്ട കാര്യങ്ങള്‍

Synopsis

പല കാരണങ്ങൾ കൊണ്ടും പല്ലുകളുടെ ആരോഗ്യം മോശമാകാം. ദന്താരോഗ്യത്തിനായി ആദ്യം രണ്ട് നേരം പല്ലുകള്‍ തേക്കുക. അതുപോലെ തന്നെ പുകവലിയും ഉപേക്ഷിക്കുക. 

വൃത്തിയുള്ളതും ആരോഗ്യമുള്ളതുമായ പല്ലുകൾ ആത്മവിശ്വാസം കൂട്ടാന്‍ വരെ സഹായിച്ചേക്കാം. പല കാരണങ്ങൾ കൊണ്ടും പല്ലുകളുടെ ആരോഗ്യം മോശമാകാം. ദന്താരോഗ്യത്തിനായി ആദ്യം രണ്ട് നേരം പല്ലുകള്‍ തേക്കുക. അതുപോലെ തന്നെ പുകവലിയും ഉപേക്ഷിക്കുക. പല്ലിലെ മഞ്ഞ നിറം മാറാനും വൃത്തിയുള്ളതും വെളുത്തതുമായ പല്ലുകൾക്കായും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. വേപ്പില 

ആന്‍റി ബാക്ടീരിയല്‍, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ വേപ്പില ചവയ്ക്കുന്നത് പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും. 

2. മഞ്ഞള്‍ 

മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നതും പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഒരു നുള്ള് മഞ്ഞള്‍ പൊടി വെള്ളത്തിലോ പേസ്റ്റിലോ ചേര്‍ത്ത് പല്ലുകള്‍ തേക്കാം. 

3. ഉപ്പ്

ഉപ്പും പല്ലുകളിലെ മഞ്ഞ നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെ കളയാന്‍ സഹായിക്കും. 

4.  തുളസി 

തുളസിയും  പല്ലുകളുടെ  മഞ്ഞ നിറം മാറ്റാന്‍ സഹായിക്കും. ഇതിനായി കുറച്ച് തുളസിയിലകൾ വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുക. ശേഷം ഈ പൊടി ഉപയോഗിച്ച് പല്ലുകള്‍ തേക്കാം. 

5. മാവില 

മാവിന്‍റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷില്‍ ഇവ പുരട്ടി പല്ലുകള്‍ തേക്കുന്നതും കറയെ അകറ്റാനും പല്ലുകളെ വെളുക്കാനും സഹായിക്കും.

6. ഓറഞ്ചിന്‍റെ തൊലി

ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ മഞ്ഞ കറ മാറാന്‍ സഹായിക്കും. 

Also read: കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

youtubevideo


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!