പല്ലിലെ കറ മാറ്റാൻ ഇതാ 5 എളുപ്പ വഴികൾ...

By Web TeamFirst Published May 4, 2019, 3:47 PM IST
Highlights

പല്ലിലെ കറ മാറ്റാൻ ഏറ്റവും മികച്ചതാണ് ഉപ്പും നാരങ്ങയും. നാരങ്ങ നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് പല്ല് തേയ്ക്കുന്നത് കറ മാറ്റാൻ സഹായിക്കും. ഇത് ഒരാഴ്ച്ച കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉപ്പും നാരങ്ങ നീരും.

പല കാരണങ്ങൾ കൊണ്ടാണ് പല്ലിൽ കറയുണ്ടാകുന്നത്. പല്ലിൽ കറവരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് സി​ഗരറ്റിന്റെ ഉപയോ​ഗമാണ്. പല്ലിലെ കറ മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും പല്ല് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പല്ലിലെ കറ മാറ്റാൻ വീട്ടിൽ ചെയ്യാവുന്ന അഞ്ച് പൊടിക്കെെകൾ പരിചയപെടാം. 

ഉപ്പും നാരങ്ങ നീരും...

പല്ലിലെ കറ മാറ്റാൻ ഏറ്റവും മികച്ചതാണ് ഉപ്പും നാരങ്ങയും. നാരങ്ങ നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് പല്ല് തേയ്ക്കുന്നത് കറ മാറ്റാൻ സഹായിക്കും. ഇത് ഒരാഴ്ച്ച കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉപ്പും നാരങ്ങ നീരും.

വെളിച്ചെണ്ണ...

കേശസംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനും മാത്രമല്ല. ദന്തസംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. പല്ലിൽ പറ്റിപ്പിടിച്ച കറയെ ഇളക്കാന്‍ വെളിച്ചെണ്ണ വളരെ നല്ലതാണ്. വെളിച്ചെണ്ണ കൊണ്ട് വായില്‍ അല്‍പ നേരം കവിള്‍ കൊള്ളുന്നത് എന്തുകൊണ്ടും നല്ലതാണ്. പല്ലിന്റെ തിളക്കം വര്‍ദ്ധിപ്പിച്ച് ബലം കൂട്ടാനും വെളിച്ചെണ്ണ ഏറെ നല്ലതാണ്.

 ബേക്കിംഗ് സോഡ...

പല്ലിലെ കറമാറ്റാൻ ഏറ്റവും നല്ലതാണ് ബേക്കിംഗ് സോഡ. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കുന്നു. ദിവസവും ബേക്കിം​ഗ് സോഡ ഉപയോ​ഗിച്ച് പല്ല് തേയ്ക്കാൻ ശ്രമിക്കുക.

കടുകെണ്ണ....

ദന്തസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് കടുകെണ്ണ. കടുകെണ്ണ പല വിധത്തിലുള്ള ദന്തസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല്ലിലെ കറയെ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് കടുകെണ്ണ. കടുകെണ്ണയുപയോഗിച്ച് അല്‍പ നേരം കവിള്‍ കൊള്ളാം. എന്നും രണ്ട് നേരം ഇത് ചെയ്യുക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു. ‌

ഓറഞ്ചിന്റെ തൊലി...

പല്ലിലെ കറ മാറ്റാൻ ഏറ്റവും നല്ലതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും. അത് പോലെ തന്നെയാണ് ഉപ്പ്. ഉപ്പ് ഉപയോ​ഗിച്ച് വായ കഴുകുന്നത് വായ്നാറ്റം അകറ്റാനും പല്ലിന് വെള്ള നിറം കിട്ടാനും നല്ലതാണ്. 

click me!