യുവത്വം നിലനിർത്താൻ കഴിക്കാം ആറ് സൂപ്പർ ഫുഡുകൾ

By Web TeamFirst Published Jan 14, 2023, 9:04 AM IST
Highlights

'വറുത്തതോ ജങ്ക് ഫുഡുകളോ അമിതമായി കഴിക്കുമ്പോൾ അത് ചർമ്മത്തിൽ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മറ്റ് സുപ്രധാന പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തിന് തിളക്കവും ഉറപ്പും നിറവും നൽകുന്നു...'- ഡോ.ഗുപ്ത പറഞ്ഞു.
 

വാർദ്ധക്യം നിയന്ത്രിക്കാൻ കഴിയാത്ത ഒരു സ്വാഭാവിക പ്രക്രിയയാണ്. ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത്ആ രോഗ്യമുള്ളതാക്കുന്നതിലൂടെയും ശരീരത്തിന് വാർദ്ധക്യം തടയുന്ന പോഷകങ്ങൾ നൽകുന്നതിലൂടെയും ദീർഘകാലം ചെറുപ്പമായി നിലനിർത്താൻ സഹായിച്ചേക്കാം. 

'വാർദ്ധക്യം കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ തകർച്ച, കാൻസർ, ഹൃദ്രോഗം, പ്രതിരോധശേഷി കുറയൽ, കാഴ്ചക്കുറവ്, ചർമ്മത്തിലെ ചുളിവുകൾ എന്നിവ കാണപ്പെടുന്നു. ഭക്ഷണത്തിൽ പ്രകൃതിദത്തമായ പദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നത് ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു...'- പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തോടെ ജീവിക്കുന്നതിനും ചർമ്മ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് സഹായകമാണ്.നമ്മുടെ ഭക്ഷണക്രമം നമ്മുടെ ചർമ്മത്തിന്റെ രൂപത്തെ തീർച്ചയായും സ്വാധീനിക്കുമെന്ന് ദില്ലിയിലെ ജിവിഷ ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് ഡോ. അകൃതി ഗുപ്ത പറഞ്ഞു.

വറുത്തതോ ജങ്ക് ഫുഡുകളോ അമിതമായി കഴിക്കുമ്പോൾ അത് ചർമ്മത്തിൽ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മറ്റ് സുപ്രധാന പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തിന് തിളക്കവും ഉറപ്പും നിറവും നൽകുന്നു...- ഡോ.ഗുപ്ത പറഞ്ഞു.

പ്രായമാകൽ പ്രക്രിയ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് ഡോ.ഗുപ്ത പറയുന്നു. ചില പഴങ്ങൾക്കും പച്ചക്കറികൾക്കും ആയുസ്സ് വർദ്ധിപ്പിക്കാനും രോഗങ്ങളെ തടയാനും കഴിയുന്ന കഴിവുണ്ടെന്നും അവർ പറയുന്നു.

കാബേജ്... 

ചർമ്മകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് കാബേജിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പാകം ചെയ്ത കാബേജിൽ 33 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിൽ കൊഴുപ്പ് കുറവാണ്. നാരുകൾ കൂടുതലാണ്. കാബേജ് ചർമ്മത്തെ ആരോഗ്യമുള്ളതും നിറമുള്ളതും തിളക്കമുള്ളതുമാക്കി നിലനിർത്താൻ സഹായിക്കുന്നു.

കാരറ്റ്...

കാരറ്റ് ജ്യൂസ് വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും നൽകുന്നു. രണ്ട് ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തെ ശക്തിപ്പെടുത്തുന്ന കൊളാജൻ ഉൽപാദനത്തിനും വിറ്റാമിൻ സി ആവശ്യമാണ്. കൂടാതെ, ദിവസവും ഒരു കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുകയും പുകവലിക്കാർക്കിടയിൽ പോലും ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുകയും ചെയ്യും.

മുന്തിരി...

റെസ്‌വെറാട്രോൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ മുന്തിരി, വാർദ്ധക്യത്തെ പ്രതിരോധിക്കുന്ന ഗുണങ്ങൾ നൽകുകയും ചർമ്മകോശങ്ങളുടെ നശീകരണം തടയുകയും ചെയ്യുന്നു. ദിവസവും ഒരു ഗ്ലാസ് മുന്തിരി ജ്യൂസ് കഴിക്കുന്നത് ധമനികളിൽ കട്ടപിടിക്കുന്നത് തടയുന്നു.

ഓറഞ്ച്...

ക്യാൻസറിനെതിരെ പോരാടാനും കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണിത്.

ചീര...

വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്ന ചീര ഹൃദ്രോഗം, ശ്വാസകോശ അർബുദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ജലാംശം കൂടുതലുള്ളതിനാൽ ചുളിവുകളും തിമിരവും വരാതിരിക്കാനും ഇത് സഹായിക്കും.

തക്കാളി...

ശക്തമായ ആന്റിഓക്‌സിഡന്റ് ലൈക്കോപീന്റെ സാന്നിധ്യം അന്നനാളം, ആമാശയം, വൻകുടൽ എന്നിവയിലെ ക്യാൻസറിനെ തടയാൻ തക്കാളി സഹായകമാണ്. തക്കാളി, ജ്യൂസ്, സോസ്, ഗ്രേവി എന്നിവ യുവത്വത്തെ എളുപ്പത്തിൽ സംരക്ഷിക്കുന്നു. കൂടാതെ ഇതിലെ പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ പ്രായമാകൽ മന്ദഗതിയിലാക്കുന്നു.

'ഉയർന്ന കൊളസ്ട്രോൾ' പ്രശ്നക്കാരനാണ് ; കുറയ്ക്കാനായി ചെയ്യേണ്ടത്...

 

click me!