പ്രാതലിൽ ഉൾപ്പെടുത്തേണ്ട ആറ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Feb 13, 2020, 08:27 AM IST
പ്രാതലിൽ ഉൾപ്പെടുത്തേണ്ട ആറ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

Synopsis

പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ഉന്മേഷം കിട്ടാനും നല്ലതാണെന്നാണ് വിദഗ്ധർ‌ പറയുന്നത്. പ്രാതലിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ആറ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

പ്രഭാതഭക്ഷണത്തിൽ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് പറയാറുണ്ട്. പ്രത്യേകിച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് എപ്പോഴും വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് കൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. 

പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ഉന്മേഷം കിട്ടാനും നല്ലതാണെന്നാണ് വിദഗ്ധർ‌ പറയുന്നത്. പ്രാതലിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ആറ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു....

ഒന്ന്...

ഒരു സ്പൂൺ വെണ്ണ രാവിലെ നിർബന്ധമായും കഴിക്കുക. റൊട്ടിയോ മറ്റോ കഴിക്കുമ്പോഴോ സാൻഡ്‍വിച്ചിൽ ഉൾപ്പെടുത്തിയോ വെണ്ണ കഴിക്കാവുന്നതാണ്.

രണ്ട്...

 തലേരാത്രി പാലിൽ കുതിർത്ത ഈന്തപ്പഴവും ബദാമും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ മെറ്റബോളിസം കൂട്ടാൻ സഹായിക്കുന്നു.

മൂന്ന്...

ചെറുപയർ, വൻപയർ, പരിപ്പു വർഗങ്ങൾ ഇവയിൽ പ്രോട്ടീൻ ധാരാളം ഉണ്ട്. വേവിച്ച ഒരു കപ്പ് പയറിൽ 14 ഗ്രാമോളം പ്രോട്ടീൻ ഉണ്ട്. നാരുകൾ ധാരാളമുള്ള ഇവ വേഗം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.  

നാല്...

പ്രഭാതഭക്ഷണത്തിൽ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കൂ. ഗ്രീൻ ടീയിൽ അൽപം നാരങ്ങ നീര് ചേർക്കുന്നതും കൂടുതൽ ഗുണം ചെയ്യും.

അ‍ഞ്ച്...

ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. 'ഹാര്‍ട്ട്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.

ആറ്...

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ്. ബ്രേക്ക്ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് വേവിച്ച ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിൽ ഫെെബർ ധാരാളം അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങിൽ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങിൽ 450 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ