
ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട വിറ്റാമിനുകളിലൊന്നാണ് വിറ്റാമിൻ സി. രോഗപ്രതിരോധ ശേഷി കൂട്ടാൻ മാത്രമല്ല പല തരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്കും ഒരു പ്രധാന പരിഹാര മാർഗമാണ് വിറ്റാമിൻ സി. വിറ്റാമിൻ സി ചീത്ത കൊളസ്‌ട്രോളിന്റെ ഓക്‌സീകരണം തടയുക ചെയ്യും. ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ വിറ്റാമിൻ സി സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ സി അടങ്ങിയ ആറ് ഭക്ഷണങ്ങൾ.
കിവിപ്പഴം
ഒരു ഇടത്തരം വലിപ്പമുള്ള ഒരു കിവിപ്പഴത്തിൽ 60 ശതമാനത്തിലധികം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി മാത്രമല്ല ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് നല്ലതാണ്. പോളിഫെനോൾസ്, പൊട്ടാസ്യം, ഫൈബർ എന്നിവയുടെ ഉയർന്ന ഉള്ളടക്കം കാരണം കിവി മികച്ച രോഗപ്രതിരോധ പ്രവർത്തനം, ചർമ്മത്തിൻ്റെ ആരോഗ്യം, ഹൃദയാരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്നു.
സ്ട്രോബെറി
വിറ്റാമിൻ സി മറ്റൊരു ഭക്ഷണമാണ് സ്ട്രോബെറി. വിറ്റാമിൻ സിയാൽ സമ്പുഷ്ടമായതിനാൽ, സ്ട്രോബെറിയിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ആന്തോസയാനിൻ പോലുള്ള ഫ്ലേവനോയിഡുകൾ ഉൾപ്പെടുന്നു, ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കുക മാത്രമല്ല കൊളാജൻ ഉൽപാദനത്തിലും അവ സഹായിക്കും.
കാപ്‌സിക്കം
കാപ്‌സിക്കം കഴിക്കുന്നത് ശരീരത്തിന് വിറ്റാമിൻ സി ലഭിക്കാൻ സഹായിക്കും. ചുവന്ന കാപ്‌സിക്കത്തിൽ 127 മൈക്രോഗ്രാം വിറ്റാമിൻ സിയാണുള്ളത്. രോഗപ്രതിരോധശേഷി കൂട്ടാനും ഇത് കഴിക്കുന്നത് നല്ലതാണ്.
പേരയ്ക്ക
ഉയർന്ന വിറ്റാമിൻ സിയും നാരകളും അടങ്ങിയ മറ്റൊരു ഭക്ഷണമാണ് പേരയ്ക്ക. ഇതിലെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
പപ്പായ
വിറ്റാമിൻ സി ലഭിക്കാൻ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. പപ്പായ ദഹനം മെച്ചപ്പെടുത്താനും ചർമത്തിന്റെ ആരോഗ്യം സംരംക്ഷിക്കാനും സഹായിക്കും.
ചുവന്ന മുളക്
ചുവന്ന മുളകിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സിയാൽ സമ്പുഷ്ടമായതിനാൽ മുളക് പതിവ് ഉപഭോഗം ഉപാപചയം മെച്ചപ്പെടുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.
പ്രതിരോധശേഷി കൂട്ടും, ദഹനപ്രശ്നങ്ങൾ തടയും, ജീരക മഞ്ഞൾ വെള്ളം കുടിച്ചാലുള്ള ഗുണങ്ങളിതാ...