Latest Videos

വേണ്ടത്ര ഉറക്കം കിട്ടാത്തവരാണോ; പുതിയ പഠനം പറയുന്നത്

By Web TeamFirst Published Dec 8, 2019, 10:38 PM IST
Highlights

ഉറക്കക്കുറവ് ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. വേണ്ടത്ര ഉറക്കമില്ലാത്തവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഇതിന് പ്രായമോ ശരീരഭാരമോ ഒന്നും ഒരു മാനദണ്ഡമല്ലെന്നും പഠനത്തില്‍ പറയുന്നു.

ശരിക്കും നന്നായിട്ടൊന്ന് ഉറങ്ങിയിട്ട് എത്ര ദിവസമായെന്നോ. പലരും ഇങ്ങനെ പറയാറില്ലേ. ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഉറക്കമില്ലായ്മയെ നിസാരമായി കാണരുതെന്നാണ് ​ഗവേഷകർ പറയുന്നത്. ഉറക്കക്കുറവ് ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.. 

വേണ്ടത്ര ഉറക്കമില്ലാത്തവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഇതിന് പ്രായമോ ശരീരഭാരമോ ഒന്നും ഒരു മാനദണ്ഡമല്ലെന്നും പഠനത്തില്‍ പറയുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നുണ്ടെന്നതോ പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഇല്ലെന്നതോ ഉറക്കകുറവ് മൂലമുള്ള ഹൃദ്രോഗസാധ്യതയെ തള്ളിക്കളയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

ഉറക്കക്കുറവ് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുകയും ഹൃദയമിടുപ്പ് വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. അമിതമായി ഉറങ്ങുന്നവരിലും ഈ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ രക്തസമ്മര്‍ദ്ധം താഴ്ന്ന നിലയിലായിരിക്കും. എന്നാല്‍ ഉറക്കം ലഭിക്കാതിരിക്കുമ്പോള്‍ ഇത് വളരെ കൂടുതലാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് അനാരോഗ്യകരമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും. 

ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ശരീരഭാരം വര്‍ദ്ധിക്കുന്നതും ഇന്‍സുലിന്റെ അളവ് ഉയരുന്നതും ഇതിന്റെ ലക്ഷണങ്ങളാണെന്നും സ്വിറ്റ്സർലൻഡിലെ ലോസാനിലെ യൂണിവേഴ്സിറ്റി സെന്റർ ഓഫ് ജനറൽ മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകൻ ദുസാൻ പെട്രോവിക് പറഞ്ഞു.

 ദിവസവും ശരാശരി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഞ്ച് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരില്‍ ഹൃദ്രോഗ സാധ്യത 40 ശതമാനത്തോളം അധികമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ജേണൽ കാർഡിയോവാസ്കുലർ റിസർച്ചിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

click me!