Latest Videos

ഈ മഴക്കാലത്ത് പാമ്പുകൾ വീട്ടിൽ കയറാതെ നോക്കാം ; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

By Web TeamFirst Published May 26, 2024, 2:50 PM IST
Highlights

മഴക്കാലത്ത് ചപ്പുചവറുകള്‍ കൂട്ടിയിടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കരിയില, മരക്കഷ്ണം, തൊണ്ട് എന്നിവിടങ്ങളിലെല്ലാം പാമ്പുകൾ കയറി ഇരിക്കാനുള്ള സാധ്യത ഏറെയാണ്.

മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതെ സൂക്ഷിക്കുക മാത്രമല്ല, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് അസുഖങ്ങളെ പോലെ തന്നെ ഇഴജന്തുക്കളേയും ഏറെ പേടിക്കേണ്ടതാണ്. മഴ ശക്തിപ്പെടുന്നതോടെ മാളങ്ങൾ ഇല്ലാതാവുമ്പോഴാണ് പാമ്പുകൾ പുറത്തിറങ്ങുക.

 മാളങ്ങളിൽ വെള്ളം കെട്ടി നിറയുന്നതോടെ പാമ്പുകൾ ജനവാസ പ്രദേശങ്ങളിലേക്കെത്താം. മഴക്കാലം എത്തുന്നതോടെ വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെയും ചപ്പുചവറുകൾ കൂട്ടിയിടാതെയും നോക്കേണ്ടത് പ്രധാനമാണ്. കാരണം അവ പാമ്പുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ചെറിയൊരു അശ്രദ്ധ മതി ജീവൻ അപകടത്തിലാകാൻ..

മഴക്കാലത്ത് വീട്ടിൽ പാമ്പകൾ കയറാതെ നോക്കാം ; വേണംചില മുൻകരുതലുകൾ

ഷൂസിനുള്ള പാമ്പുകൾ ചുരുണ്ട് കൂടിയിരിക്കാം 

മാഴക്കാലത്ത് ചെരുപ്പുകൾക്കുള്ളിൽ പാമ്പുകൾ ചുരുണ്ടു കൂടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഷൂസ് ഉപയോ​ഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച് ഇഴജന്തുക്കൾ ഒന്നും തന്നെ അകത്ത് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.

വാഹനങ്ങൾ എപ്പോഴും ശ്രദ്ധിക്കുക

വാഹനങ്ങൾ എടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. കാരണം, തണുത്ത അന്തരീക്ഷത്തിൽ സ്‌കൂട്ടറിലും കാറിലുമൊക്കെ പാമ്പുകൾ പതുങ്ങിയിരിക്കാം. പാമ്പുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാകാണം വാഹനം എടുക്കേണ്ടത്. 

തുണികൾ കുന്ന് കൂട്ടി ഇടരുത്

വസ്ത്രങ്ങൾ കുന്നു കൂട്ടിയിടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളിൽ പാമ്പുകൾ ചുരുണ്ടു കൂടിക്കിടക്കാനുള്ള സാധ്യത കൂടുതലാണ്.

ചപ്പുചവറുകൾ കൂടാതെ വൃത്തിയായി സൂക്ഷിക്കുക

മഴക്കാലത്ത് ചപ്പുചവറുകൾ കൂട്ടിയിടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കരിയില, മരക്കഷ്ണം, തൊണ്ട് എന്നിവിടങ്ങളിലെല്ലാം പാമ്പുകൾ കയറി ഇരിക്കാനുള്ള സാധ്യത ഏറെയാണ്.

വള്ളി ചെടികൾ വെട്ടിമാറ്റുക

 വള്ളി ചെടികൾ വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വള്ളികളിലൂടെ പാമ്പുകൾ ചുറ്റികിടക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന്, വള്ളി ചെടികളിലൂടെ പാമ്പുകൾ അകത്തേയ്ക്ക് കയറുന്നതിനും ഇടയാക്കും.

പട്ടിക്കൂട്, കോഴിക്കൂട് വൃത്തിയാക്കി ഇടുക

 പട്ടിക്കൂട്, കോഴിക്കൂട് എന്നിവയ്ക്ക് സമീപം പാമ്പുകൾ വരുന്നത് നാം കാണാറുണ്ട്. വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

പൊത്തുകൾ അടയ്ക്കുക

വീടിന് സമീപത്ത് പൊത്തുകൾ ഉണ്ടങ്കിൽ നിർബന്ധമായും അടയ്ക്കുക. കാരണം, പൊത്തുകൾ ഉള്ളയിടത്ത്  പാമ്പുകൾ കയറിരിക്കാം. 

അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ വീട്ടിലുണ്ട് ചില പ്രതിവിധികൾ

 

click me!