അള്‍സറിനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Web Desk   | Asianet News
Published : Jan 10, 2020, 10:38 PM IST
അള്‍സറിനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Synopsis

ദഹന വ്യവസ്ഥയെ ആകെ താറുമാറാക്കുന്ന തരത്തിലുള്ള ഇവയെ പെപ്റ്റിക് അള്‍സര്‍ എന്നാണ് പറയുന്നത്. ചെറിയ ദ്വാരം പോലെ ആമാശയത്തില്‍ കാണപ്പെടുന്ന ഇത് ശ്രദ്ധിക്കാതിരുന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും, ഇവ പിന്നീട് വലിയ വ്രണങ്ങളായി മാറുകയും പിന്നീട് ഇത് ഉണങ്ങാതെ അള്‍സര്‍ എന്ന ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. 

കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.  പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരം വലുതായി വരും.

 ദഹന വ്യവസ്ഥയെ ആകെ താറുമാറാക്കുന്ന തരത്തിലുള്ള ഇവയെ പെപ്റ്റിക് അള്‍സര്‍ എന്നാണ് പറയുന്നത്. ചെറിയ ദ്വാരം പോലെ ആമാശയത്തില്‍ കാണപ്പെടുന്ന ഇത് ശ്രദ്ധിക്കാതിരുന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും, ഇവ പിന്നീട് വലിയ വ്രണങ്ങളായി മാറുകയും പിന്നീട് ഇത് ഉണങ്ങാതെ അള്‍സര്‍ എന്ന ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. 

ലക്ഷണങ്ങള്‍...

ഒന്ന്...

ഭക്ഷണശേഷമുള്ള അസ്വസ്ഥതയാണ് പ്രകടമാകുന്ന ഒരു ലക്ഷണം. എന്ത് ഭക്ഷണം കഴിച്ചാലും അത് കഴിച്ച്‌ കഴിഞ്ഞ ഉടന്‍ അസ്വസ്ഥതയും വെപ്രാളവും അനുഭവപ്പെടുക.

രണ്ട്...

ഏത് സമയത്തും വയറു വേദന അനുഭവപ്പെടുന്ന അവസ്ഥയാണെങ്കില്‍, അത് ചിലപ്പോള്‍, അള്‍സറിന്റെ സൂചനയാകാം. എന്നാല്‍, എല്ലാ വയറുവേദനയും അള്‍സര്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്.

മൂന്ന്...

വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്‍റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.

നാല്...

പലപ്പോഴും വിശപ്പില്ലാത്ത അവസ്ഥയാണ് അള്‍സറിന്റെ മറ്റൊരു പ്രകടമായ ലക്ഷണം.

എന്നാല്‍, ഇത്തരം ലക്ഷണങ്ങളെല്ലാം അള്‍സറിന്റെ മാത്രം പ്രകടമായ ലക്ഷണമാകണമെന്നില്ല. ലക്ഷണങ്ങളെക്കുറിച്ച്‌ മനസിലാക്കി. പരിഹാരം തേടേണ്ടതാണ്.

PREV
click me!

Recommended Stories

അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്