പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, കാരണം

Published : Feb 20, 2024, 05:43 PM ISTUpdated : Feb 20, 2024, 06:00 PM IST
പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, കാരണം

Synopsis

പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. വിവിധ തരത്തിലുള്ള പ്രഭാതഭക്ഷണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് അടുത്തിടെ ഒരു പഠനം നടത്തുകയുണ്ടായി. വിശപ്പ് കുറയ്ക്കുകയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് പഠനം നടത്തിയത്.

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ഏകാഗ്രത മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു.

പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. വിവിധ തരത്തിലുള്ള പ്രഭാതഭക്ഷണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് അടുത്തിടെ ഒരു പഠനം നടത്തുകയുണ്ടായി. വിശപ്പ് കുറയ്ക്കുകയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് പഠനം നടത്തിയത്.

18 നും 30 നും ഇടയിൽ പ്രായമുള്ള 30 അമിതവണ്ണമുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്. ഈ സമയത്ത് സ്ത്രീകൾ പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണമോ കാർബോഹൈഡ്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണമോ ആണ് കഴിച്ചത്. സ്ത്രീകളിലെ വിശപ്പ്, ഹോർമോണുകളുടെ അളവ്, ഊർജ്ജ ഉപഭോഗം എന്നിവ ഉച്ചഭക്ഷണസമയത്ത് പരിശോധിച്ചു. അവരുടെ ദൈനംദിന ഊർജ്ജ ഉപഭോഗവും പഠനത്തിൽ പരിശോധിച്ചു.

' പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം കഴിച്ചവരിൽ ഏകാഗ്രത വർദ്ധിപ്പിച്ചതായി കണ്ടെത്തി...' - പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിലെ അസോസിയേറ്റ് പ്രൊഫസറായ മെറ്റെ ഹാൻസെൻ പറയുന്നു.

കലോറിയുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയതും ഉയർന്ന കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളെ അപേക്ഷിച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് വിശപ്പ് കുറയുകയും ഏകാ​ഗ്രത വർദ്ധിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു.

ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് പ്രോട്ടീൻ. ഇത് പേശികളുടെ അളവ് നിലനിർത്താൻ സഹായിക്കുക ചെയ്യുന്നു.  ശരീരഭാരം കുറയ്ക്കുന്നതിൽ പ്രോട്ടീനുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാരണം അവ പേശികളെ സംരക്ഷിക്കാൻ സഹായിക്കുന്നു. 

പാൻക്രിയാറ്റിക് രോഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ? ഡോക്ടർ പറയുന്നു

 

 


 

PREV
click me!

Recommended Stories

കരളിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന അഞ്ച് വ്യത്യസ്ത ഭക്ഷണ കോമ്പിനേഷനുകൾ
വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഏഴ് കാര്യങ്ങൾ പതിവായി ചെയ്തോളൂ