65 വയസ് കഴിഞ്ഞവർ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ...

By Web TeamFirst Published Jun 6, 2019, 4:02 PM IST
Highlights

65 വയസ് കഴിഞ്ഞവർ കലോറി കുറവുള്ളതും പ്രോട്ടീൻ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് പഠനം.വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരമാണ് പഠനം നടത്തിയത്. പ്രായമായവർ നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ, പയർപരിപ്പ് വർ​ഗങ്ങൾ, ഇലക്കറികൾ എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഇത് സഹായകമാകുന്നു.

പ്രായമായി കഴിഞ്ഞാൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. പ്രായമായാൽ പോഷക​ഗുണമുള്ളതും ആവശ്യമുള്ളതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രായമായവരിൽ പോഷകാഹാരത്തിന്റെ പ്രാധാന്യം കൂടി വരുന്നു. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. 65 വയസ് കഴിഞ്ഞവർ കലോറി കുറവുള്ളതും പ്രോട്ടീൻ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് പഠനം. 

വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരമാണ് പഠനം നടത്തിയത്. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ എല്ലുകൾക്ക് കൂടുതൽ ബലം കിട്ടും, കാൽ, കെെ, അടിവയറ് എന്നിവിടങ്ങളിലെ കൊഴുപ്പ് കരിച്ച് കളയാൻ സഹായിക്കുന്നുവെന്ന് ​പ്രൊഫ. ക്രിസ്റ്റൻ ബാവേഴ്സ് പറയുന്നു. പ്രായമാകുന്തോറും വ്യായാമം ചെയ്യാനുള്ള ഉന്മേഷം കുറഞ്ഞുവരുന്നു. 

50 വയസ്സിനുമുകളിലുള്ളവർ രാവിലെ അരമണിക്കൂർ നടക്കാൻ സമയം കണ്ടെത്തണമെന്നും ക്രിസ്റ്റൻ പറയുന്നു. വ്യായാമം ഇല്ലാത്തവർ കലോറി കുറവുള്ള ആഹാരം കഴിക്കുന്നതാണ് നല്ലത്. നമ്മുടെ ആവശ്യങ്ങൾ കഴിഞ്ഞുള്ള ഊർജം കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞുകൂടി അമിതവണ്ണത്തിന് കാരണമാകുന്നു. കലോറി കൂടുതൽ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നത് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നീ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നതെന്നും പഠനത്തിൻ പറയുന്നു. 

പ്രായമായവർ നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ, പയർപരിപ്പ് വർ​ഗങ്ങൾ, ഇലക്കറികൾ എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഇത് സഹായകമാകുന്നു. പ്രായമായവരിൽ കാത്സ്യത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. 

50 വയസ്സിന് മുകളിലുള്ളവർക്ക് കാത്സ്യത്തിന്റെ കുറവുമൂലം എല്ലുകൾക്ക് തേയ്മാനം ഉണ്ടാകുന്നു. പാലിൽ കാത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ഉറങ്ങുന്നതിന് മുമ്പായി ചെറുചൂടുള്ള ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിനും ആവശ്യമുള്ള കാത്സ്യം ശരീരത്തിന് ലഭിക്കുന്നതിനും സഹായിക്കുന്നു. 

click me!