'പുരുഷനെ ആകര്‍ഷിക്കുന്ന, സ്ത്രീയിലെ ആ രഹസ്യ ഘടകം...'

Published : Jul 06, 2019, 11:01 PM IST
'പുരുഷനെ ആകര്‍ഷിക്കുന്ന, സ്ത്രീയിലെ ആ രഹസ്യ ഘടകം...'

Synopsis

സൗന്ദര്യം, സംസാരം, പെരുമാറ്റം, നടപ്പ്, അറിവ്, സാമൂഹികമായ സ്ഥാനം ഇത്തരത്തില്‍ പല ഘടകങ്ങളും പുരുഷനെ സ്ത്രീയിലേക്ക് അടുപ്പിക്കുന്നു. എന്നാൽ പ്രകടമാകാത്ത മറ്റൊരു ഘടകം കൂടി പുരുഷനെ സ്ത്രീയിലേക്ക് ആകൃഷ്ടനാക്കുമെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്

മനുഷ്യര്‍ തമ്മിലുള്ള ശാരീരികാകര്‍ഷണത്തിന് പല മാനദണ്ഡങ്ങളുമുണ്ടാകാം. കാഴ്ചയ്ക്കുള്ള സൗന്ദര്യം ഇതില്‍ പ്രധാനം തന്നെയാണ്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഓരോ വ്യക്തിക്കും അവരവരുടേതായ കാഴ്ചപ്പാടുകള്‍ കാണും. അതുപോലെ സംസാരം, നടപ്പ്, അറിവ്, സാമൂഹികമായ സ്ഥാനം, പെരുമാറ്റം- ഇത്തരത്തില്‍ പല ഘടകങ്ങളും ഇതില്‍ പ്രസക്തമായ പങ്കുകള്‍ വഹിക്കുന്നുണ്ട്. 

എന്നാല്‍ പ്രകടമാകാത്ത മറ്റൊരു ഘടകം കൂടി പുരുഷനെ സ്ത്രീയിലേക്ക് ആകൃഷ്ടനാക്കുമെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്. സ്വിറ്റ്‌സര്‍ലണ്ടുകാരനായ ഗവേഷകനും സോഷ്യല്‍ സൈക്കോളജിസ്റ്റുമായ ജാനെക് ലോബ്‌മെയറാണ് ഈ പഠനത്തിന് പിന്നില്‍. 

അതായത്, ആരോഗ്യവതിയായ ഒരു സ്ത്രീയുടെ ഗന്ധം മാത്രം മതിയത്രേ പുരുഷനില്‍ ആകര്‍ഷണമുണ്ടാകാന്‍. എന്നാലിത് അത്രകണ്ട് ശാസ്ത്രീയമായി തെളിയിക്കാന്‍ പല പഠനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ഇദ്ദേഹം വാദിക്കുന്നുണ്ട്. തന്റെ പഠനത്തിലൂടെ ഈ ഘടകം ഉള്ളത് തന്നെയാണെന്ന് സ്ഥാപിക്കുകയാണ് ജാനെക്. 

സ്ത്രീയിലെ പ്രത്യുല്‍പാദന പ്രക്രിയകളില്‍ പങ്കെടുക്കുന്ന ഹോര്‍മോണിന്റെ അളവില്‍ ഓരോ സമയങ്ങളിലും വ്യത്യാസം വരുന്നുണ്ടത്രേ. ഇതിനനുസരിച്ച് അവരുടെ ശരീരത്തിന്റെ ഗന്ധവും മാറുന്നുണ്ടെന്ന്. ഹോര്‍മോണ്‍ ഉത്പാദനം ഉയര്‍ന്ന നിരക്കിലുണ്ടാകുന്ന സമയത്ത് ശരീരഗന്ധവും കൂടുന്നു. ഈ ഘട്ടത്തില്‍ പുരുഷന്‍ അവളിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുമത്രേ. 

എന്നാല്‍ സൗന്ദര്യം തുടങ്ങി- സ്ത്രീയോട് ഇഷ്ടം തോന്നാനിടയാക്കുന്ന മറ്റ് പ്രകടമായ ഘടകങ്ങള്‍ക്കിടയില്‍ ഗന്ധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തികച്ചും ജൈവികമായ ആകര്‍ഷണം രഹസ്യമായി നിലനില്‍ക്കുകയാണെന്നാണ് ജാനെക് അഭിപ്രായപ്പെടുന്നത്. എന്തായാലും ഈ പഠനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പല ഗവേഷകരും പിന്നീട് രംഗത്തെത്തി. ശരീരഗന്ധം പുരുഷനെ സ്ത്രീയിലേക്കും, സ്ത്രീയെ പുരുഷനിലേക്കും ആകര്‍ഷിക്കാറുണ്ടെന്നും, ഇതില്‍ പല ഏറ്റക്കുറച്ചിലുകളും ഉണ്ടാകാറുണ്ടെന്നും വിവിധ പഠനങ്ങള്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ