
ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തോളം ആളുകൾക്ക് ഗുരുതരമായ ക്ലിനിക്കൽ ഡിപ്രഷനുണ്ട്. എന്നാല്‍ ലഭ്യമായ ചികിത്സകളില്‍ കാര്യമായ പ്രതിവിധികളില്ലാത്ത ഈ രോഗം ബാധിച്ചവരില്‍ 30% പേരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. എന്നാല്‍ മാജിക് മഷ്റൂം ഉപയോഗിച്ചുള്ള പുതിയ പഠനങ്ങളില്‍ ഈ രോഗമുള്ളവരില്‍ മികച്ച ഫലങ്ങള്‍ ലഭ്യമായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഈ ഏറ്റവും പുതിയ പഠനത്തില്‍, യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 10 രാജ്യങ്ങളിൽ നിന്നുള്ള 233 ആളുകളിൽ 1mg, 10mg, 25mg ഡോസുകൾ പരീക്ഷിച്ചെന്നും ഇതില്‍, 25mg മികച്ച ഫലം നൽകുന്നുവെന്നും അവകാശപ്പെട്ടു.
25 മില്ലിഗ്രാം സൈലോസിബിൻ ഗുളികകള്‍ രോഗികളെ സ്വപ്നതുല്യമായ അവസ്ഥയിലാക്കുന്നു. ഇത് സൈക്കോളജിക്കൽ തെറാപ്പി വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. ചൂണ്ടിക്കാട്ടുന്നു. മാനസിക-ആരോഗ്യ വൈകല്യങ്ങളിൽ സൈലോസിബിന്‍റെ സ്വാധീനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ വർഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇവയുടെ ഹ്രസ്വകാല പാർശ്വഫലങ്ങൾ ഭയപ്പെടുത്തുന്നതാകാമെന്നും അതിനാല്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എപ്പോഴും പിന്തുണ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. വളരെ ദൈര്‍ഘ്യമേറിയതും തുടർ നടപടികളുമുള്ള വലിയ പഠനങ്ങൾ ഇനിയും ആവശ്യമാണെന്നും വിദഗ്ദര്‍. സമീപകാല പഠനങ്ങൾ ആശാവഹമാണെങ്കിലും ശാശ്വതമായ ഫലങ്ങൾ വിലയിരുത്താൻ ഇനിയും സമയമെടുക്കും.
ഒരു വർഷത്തിലേറെയായി കടുത്ത വിഷാദത്തിലായിരുന്നവരിലാണ് ഇപ്പോള്‍ പഠനങ്ങള്‍ നടന്നത്. ഏകദേശം 40 വയസ്സ് പ്രായമുള്ളവരിലാണ് ഇപ്പോള്‍ പഠനങ്ങള്‍ നടത്തിയതെന്നും ലണ്ടനിലെയും സൗത്ത് ലണ്ടനിലെയും കിംഗ്സ് കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി ആൻഡ് ന്യൂറോ സയൻസ്, മൗഡ്‌സ്‌ലി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ അവകാശപ്പെട്ടു. പരീക്ഷണം നടത്തിയവരില്‍ മൂന്നിൽ ഒരാൾക്ക് മൂന്നാഴ്ചയിൽ വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയില്ല. അഞ്ചിൽ ഒരാൾ 12 ആഴ്ചയിൽ കാര്യമായ പുരോഗതി കണ്ടെത്തിയെന്നും പഠന രചയിതാവും കൺസൾട്ടന്‍റ് സൈക്യാട്രിസ്റ്റുമായ ഡോ ജെയിംസ് റക്കർ അവകാശപ്പെട്ടു.
"മസ്തിഷ്കത്തിൽ നേരിട്ട് പ്രവർത്തിക്കുകയും അതിനെ കൂടുതൽ വഴക്കമുള്ള അവസ്ഥയിലേക്ക് മാറ്റുകയും തെറാപ്പിക്ക് അവസരമൊരുക്കുകയും ചെയ്യുന്നതായി" അദ്ദേഹം പറയുന്നു. എല്ലാ ഗ്രൂപ്പുകളിലെയും ചില രോഗികൾക്ക് തലവേദന, ഓക്കാനം, കടുത്ത ക്ഷീണം, ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾ തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടു. ഇത് അസാധാരണമല്ലെങ്കിലും ഇത് ഒരു സുരക്ഷാ ആശങ്കയാണെന്നാണെന്ന് ചില ഗവേഷകര്‍ ആശങ്കപ്പെടുന്നു. മരുന്നിന് അംഗീകാരം ലഭിക്കുന്നതിന് മൂന്ന് വർഷമെങ്കിലും എടുക്കുമെന്നും അതിനിടെ നിരവധി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ വായനയ്ക്ക്: ബൈപോളാര്‍ ഡിസോഡറിന് മാജിക് മഷ്റൂം ഉപയോഗിച്ച് സ്വയം ചികിത്സ; ആശുപത്രിയിലായി യുവാവ്
കൂടുതല്‍ വായനയ്ക്ക്: മാജിക് മഷ്‌റൂം ലഹരിയില്‍ വിമാനയാത്രക്കാരന്റെ അഴിഞ്ഞാട്ടം, ജീവനക്കാരിയുടെ മാറിടം പിടിച്ചുഞെരിച്ചു