ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ

Published : Nov 03, 2023, 09:11 PM IST
ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ

Synopsis

ഓട്‌സ് പോലുള്ള മുഴുവൻ ധാന്യങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും കരൾ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കരൾ രോ​ഗങ്ങൾ ഉള്ളവർക്ക് ഓട്‌സ് പോലുള്ള ഉയർന്ന നാരുകളാൽ സമ്പന്നമായ പോഷകാഹാരം ഫലപ്രദമാണെന്നും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അമിതവണ്ണക്കാർക്ക് ഫാറ്റി ലിവർ രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പലരും തുടക്കത്തിൽ ലക്ഷണങ്ങൾ കാണാതെ വരികയും വളരെ വെെകി ചികിത്സ ആരംഭിക്കുകയും ചെയ്യുന്നു. ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം...

ഒന്ന്...

ഓട്‌സ് പോലുള്ള മുഴുവൻ ധാന്യങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും കരൾ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കരൾ രോ​ഗങ്ങൾ ഉള്ളവർക്ക് ഓട്‌സ് പോലുള്ള ഉയർന്ന നാരുകളാൽ സമ്പന്നമായ പോഷകാഹാരം ഫലപ്രദമാണെന്നും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

രണ്ട്...

പാലക് ചീര, ചീര, മുരിങ്ങയില പോലുള്ളവ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

മൂന്ന്...

നട്‌സ് പ്രകൃതിദത്തമായ ഒരു ഭക്ഷണമാണ്. അവ പോഷകങ്ങൾ, ഫാറ്റി ആസിഡുകൾ, മറ്റ് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ്. കരളിൽ കൊഴുപ്പ് അ‍ടിഞ്ഞ് കൂടുന്നത് തടയാനും നട്സ് സഹായകമാണ്.

നാല്...

മത്തി, ചൂര, ട്യൂണ മുതലായ നെയ്യുള്ള മീനുകൾ: മത്തി, ചൂര, ട്യൂണ മുതലായ മീനുകൾ ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇവ കരളിലെ കൊഴുപ്പ് നില ആരോഗ്യകരമാക്കാൻ സഹായിക്കും.

അഞ്ച്...

അവോക്കാഡോയിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

ആറ്...

​ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​കാരണം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ 5 വിറ്റാമിൻ കുറവുകൾ നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു
പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന പ്രമേഹത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങൾ