ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, ലങ് കാൻസറിന്റേതാകാം

Published : Dec 26, 2023, 10:08 AM IST
ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, ലങ് കാൻസറിന്റേതാകാം

Synopsis

ശ്വാസകോശ അർബുദങ്ങളെ സാധാരണയായി രണ്ട് പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു. നോൺ-സ്മോൾ സെൽ കാർസിനോമ (NSCLC), ചെറിയ സെൽ കാർസിനോമ (SCLC).  

ശ്വാസകോശാർബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. പുകവലിക്കാത്തവരിലും ശ്വാസകോശാബുർദം പിടിപെടുന്നതായി കണ്ട് വരുന്നു. ശ്വാസകോശ അർബുദങ്ങളെ സാധാരണയായി രണ്ട് പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു. നോൺ-സ്മോൾ സെൽ കാർസിനോമ (NSCLC), ചെറിയ സെൽ കാർസിനോമ (SCLC).

' ശ്വാസകോശം ഒരു വ്യക്തിയുടെ ശ്വസനവ്യവസ്ഥയുടെ ഭാഗമാണ്. ഓക്സിജൻ ശ്വസിക്കാനും കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടാനും സഹായിക്കുന്നു. ഈ അവയവത്തിൽ കാൻസർ കോശങ്ങൾ രൂപപ്പെടുകയും പിന്നീട് മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമ്പോൾ അതിനെ ശ്വാസകോശാർബുദം എന്ന് പറയുന്നു...' - 
ബോറിവാലിയിലെ എച്ച്‌സിജി കാൻസർ സെന്ററിലെ സീനിയർ കൺസൾട്ടന്റ്-റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ തൃനഞ്ജൻ ബസു പറഞ്ഞു.

 'സെക്കന്റ് ഹാന്റ് സ്മോക്ക് ശ്വാസകോശ അർബുദത്തിനുള്ള മറ്റൊരു പ്രധാന അപകട ഘടകമാണ്. മറ്റുള്ളവർ സി​ഗരറ്റ് വലിക്കുമ്പോൾ അവർ പുറത്ത് വിടുന്ന പുക മറ്റുള്ളവർ ശ്വാസിക്കുന്നും ലങ് കാൻസറിനുള്ള സാധ്യത കൂട്ടുന്നു. പുകവലിക്കാത്ത ഒരാൾ ഇത് ശ്വസിക്കുമ്പോൾ, അതിനെ സെക്കൻഡ് ഹാൻഡ് സ്മോക്ക് എന്ന് വിളിക്കുന്നു. ഇത് ശ്വാസകോശ അർബുദത്തിനുള്ള മറ്റൊരു അപകട ഘടകമാണ്. കൂടാതെ, സെക്കൻഡ് ഹാൻഡ് പുക ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും...' - ഡോ തൃനഞ്ജൻ ബസു പറഞ്ഞു.

'മിക്ക കേസുകളിലും, ശ്വാസകോശ അർബുദം ഒരു ലക്ഷണങ്ങളും കാണിക്കുന്നില്ല. ശ്വാസതടസ്സം, നീണ്ടുനിൽക്കുന്നതോ വഷളാകുന്നതോ ആയ ചുമ, ചുമയിൽ കഫമോ രക്തമോ കാണുക, നെഞ്ചുവേദന,  പരുക്കൻ ശബ്ദമോ എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ശ്വാസതടസ്സം, ബലഹീനത, ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, ന്യുമോണിയ അല്ലെങ്കിൽ ബ്രോങ്കൈറ്റിസ് പോലുള്ള ആവർത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളും ലങ് കാൻസറിന്റെ മറ്റൊരു ലക്ഷണങ്ങളാണ്...'- ഡോ തൃനഞ്ജൻ ബസു പറഞ്ഞു.

വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളിതാണ്

 

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ