
മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. ഇവയൊക്കെ അപകട സാധ്യതയായി കണ്ട് കൊളസ്ട്രോള്‍ പരിശോധന നടത്തണം.
അറിയാം കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങള്‍...
1. കാലുകളില്‍ വേദന, മരവിപ്പ്, മുട്ടുവേദന
2. കഴുത്തിനുപിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാം.
3. ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍
4. മങ്ങിയ നഖങ്ങള്‍
5. കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പ്
6. തലചുറ്റല്‍, തലവേദന, അമിത ക്ഷീണം
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
ഒന്ന്...
റെഡ് മീറ്റിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഒപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക.
രണ്ട്...
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം.
മൂന്ന്...
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
നാല്...
വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ്.
അഞ്ച്...
പുകവലിയും ഒഴിവാക്കുക. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ഹാനികരമാണ്. പുകവലി നിർത്തുന്നത് കൊറോണറി ധമനികൾക്ക് സംരക്ഷണം നൽകുന്ന നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കുന്നു.
ആറ്...
അമിത മദ്യപാനവും ഒഴിവാക്കുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും അത് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ക്യാൻസര്‍ സാധ്യത കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam