തൊണ്ടയിലെ ക്യാന്‍സര്‍; ശ്രദ്ധിക്കാതെ പോകുന്ന ചില ലക്ഷണങ്ങള്‍...

By Web TeamFirst Published Sep 3, 2019, 3:34 PM IST
Highlights

ക്യാന്‍സർ എന്ന അസുഖത്തെ പേടിയോടെയാണ് പലരും കാണുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് ഇത്. അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്.

ക്യാന്‍സർ എന്ന അസുഖത്തെ പേടിയോടെയാണ് പലരും കാണുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് ഇത്.  അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്. പ്രത്യേകിച്ച്  ഇന്ന് പുരുഷന്മാരില്‍ ഇതു വ്യാപകമായി കണ്ടുവരുന്നുണ്ട്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം. തൊണ്ടയില്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഭക്ഷണം ഇറക്കാന്‍ പ്രയാസം തോന്നുക

2. ഒരാഴ്ചയില്‍ കൂടുതലുള്ള ചുമ ശ്രദ്ധിക്കണം. 

3.  നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക.

4.  മരുന്നുകള്‍ കഴിച്ച ശേഷവും തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ കുറഞ്ഞില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

5. 15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക. 

6. പെട്ടെന്നുള്ള ശബ്ദമാറ്റം ശ്രദ്ധിക്കേണ്ടതാണ്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. 
 

click me!