മുഖത്തെ ക്ഷീണം മാറാൻ ഇത് ചെയ്താൽ മതിയാകും; ബ്യൂട്ടി ടിപ്സ് പങ്കുവച്ച് തമന്ന

Web Desk   | Asianet News
Published : Jul 22, 2021, 05:34 PM IST
മുഖത്തെ ക്ഷീണം മാറാൻ ഇത് ചെയ്താൽ മതിയാകും; ബ്യൂട്ടി ടിപ്സ് പങ്കുവച്ച് തമന്ന

Synopsis

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖം വീര്‍ത്തിരിക്കുന്നതിനെയാണ് പഫിനസ്സ് എന്ന് പറയുന്നത്. മുഖത്തെ പഫിനസ്സ് മാറി എളുപ്പത്തില്‍ ഫ്രെഷാവുന്നതിനുള്ള ഒരു എളുപ്പ വഴിയാണ് താരം പങ്കുവച്ചത്. 

തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള റോളുകളും ഗ്ലാമർ റോളുകളും അനായാസേന കൈകാര്യം ചെയ്യുന്ന ഈ നടിയ്ക്ക് കേരളത്തിലും ആരാധകർ ഏറെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ തമന്ന വർക്കൗട്ട് വീഡിയോകളും ബ്യൂട്ടി ടിപ്സുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പുതിയൊരു ബ്യൂട്ടി ടിപ്സാണ് താരം പങ്കുവച്ചിരിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖം വീര്‍ത്തിരിക്കുന്നതിനെയാണ് പഫിനസ്സ് എന്ന് പറയുന്നത്. മുഖത്തെ പഫിനസ്സ് മാറി എളുപ്പത്തില്‍ ഫ്രെഷാവുന്നതിനുള്ള ഒരു എളുപ്പ വഴിയാണ് താരം പങ്കുവച്ചത്.

ഒരു ബൗളില്‍ നിറച്ച് വെള്ളമെടുക്കുക. ഇതിലേക്ക് ഐസ് ക്യൂബുകള്‍ ഇടുക. ശേഷം ഈ വെള്ളത്തിൽ അല്‍പ്പ നേരം മുഖം മുക്കിവയ്ക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ പഫിനസ്സ് മാറുന്നതാണ്. തനിക്ക് സാധാരണയായി രാവിലെ പഫിനസ്സ് ഉണ്ടാവാറുണ്ടെന്നും തമന്ന പറയുന്നു. ദിവസവും താൻ ഇത് ചെയ്യാറുണ്ടെന്നും തമന്ന  വീഡിയോയില്‍ പറയുന്നുണ്ട്.

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ