sexual health| ലെെം​ഗികശേഷി വർദ്ധിപ്പിക്കാൻ മികച്ചത് ഏതാണ്? ചായയോ കാപ്പിയോ?

By Web TeamFirst Published Nov 14, 2021, 6:19 PM IST
Highlights

 85 മുതൽ 170 മില്ലിഗ്രാം വരെ കഫീൻ ശരീരത്തിലെത്തുന്നത് പുരുഷന്മാർക്ക് ഉദ്ധാരണക്കുറവിന്റെ ആഘാതം അനുഭവപ്പെടാനുള്ള സാധ്യത 42 ശതമാനം കുറവാണെന്ന് പഠനത്തിൽ പറയുന്നു.

പുരുഷന്മാർ ദിവസവും കാപ്പി(coffee) കുടിക്കുന്നത് ഉദ്ധാരണക്കുറവ്(Erectile dysfunction) അകറ്റാൻ സഹായിക്കുമെന്ന് പഠനം.  85 മുതൽ 170 മില്ലിഗ്രാം വരെ കഫീൻ(caffeine) ശരീരത്തിലെത്തുന്നത് പുരുഷന്മാർക്ക് ഉദ്ധാരണക്കുറവിന്റെ ആഘാതം അനുഭവപ്പെടാനുള്ള സാധ്യത 42 ശതമാനം കുറവാണെന്ന് പഠനത്തിൽ പറയുന്നു.

ഹൂസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെന്ററിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. പബ്ലിക് ലൈബ്രറി ഓഫ് സയൻസിന്റെ 'PLOS ONE' ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ഈ ഗവേഷണം പ്രധാനമാണ്, കാരണം കഫീൻ ശരീരത്തിന്റെ രക്തപ്രവാഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നതും പഠനത്തിൽ പരിശോധിച്ചതായി ​ഗവേഷകർ പറയുന്നു.

യുഎസിൽ മാത്രം ഏകദേശം 30 ദശലക്ഷം പുരുഷന്മാർ ഉദ്ധാരണക്കുറവ് അനുഭവിക്കുന്നു. പുരുഷന്മാർ കാപ്പി കുടിക്കുന്നത് പ്രധാന ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സ​ഹായിക്കുന്നതായി ​പഠനത്തിൽ പറയുന്നു. 

ലൈംഗിക ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കാൻ സമ്മർദ്ദത്തിന് വലിയ കഴിവുണ്ട്. എന്നാൽ സമ്മർദ്ദം കുറയ്ക്കുന്നതിനും കാപ്പി പ്രധാന പങ്ക് വഹിക്കുന്നതായി ​​ഗവേഷകർ പറയുന്നു. 2018-ലെ ഒരു പഠനത്തിൽ വിഷാദം, ലൈംഗികശേഷിക്കുറവ് എന്നിവ തമ്മിൽ കാര്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

വാക്സിനെടുത്താൽ സെക്‌സ് ഫ്രീ; ആകർഷകമായ ഓഫറുമായി ഓസ്ട്രിയയിലെ സോനാ ക്ലബ്

click me!