വെെകി ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ അസുഖങ്ങൾ പിടിപെടാം

By Web TeamFirst Published Jul 9, 2020, 2:56 PM IST
Highlights

' രാത്രി വൈകി ഉറങ്ങുകയും വെെകി എഴുന്നേൽക്കുകയും ചെയ്യുന്ന കൗമാരക്കാരിൽ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണെന്ന് പഠനത്തിൽ കണ്ടെത്തി '  - കാനഡയിലെ ആൽബർട്ട സർവകലാശാലയിലെ പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. സുഭബ്രത മൊയ്‌ത്ര പറഞ്ഞു. 

രാത്രി വൈകി ഉറങ്ങുകയും രാവിലെ വെെകി എഴുന്നേൽക്കുകയും ചെയ്യുന്ന കൗമാരക്കാരിൽ ആസ്തമയും അലർജിയും വരാനുള്ള സാധ്യത കൂടുതലാണെന്ന്‌ പഠനം. കാനഡയിലെ ആൽബർട്ട സർവകലാശാലയിൽ പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. സുഭബ്രത മൊയ്‌ത്രയും സംഘവും പഠനം നടത്തുകയായിരുന്നു. പശ്ചിമ ബംഗാളിലെ പതിമൂന്നും പതിനാലും വയസ് പ്രായമുള്ള 1,684 കൗമാരക്കാരിലാണ് പഠനം നടത്തിയത്. 

എപ്പോഴാണ് ഉറക്കം എഴുന്നേൽക്കുന്നത്, എത്ര മണിക്കൂർ ഉറങ്ങും, രാത്രിയിൽ എപ്പോഴാണ് ഉറങ്ങുന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾ പങ്കെടുത്തവരോട് ചോദിച്ചു. കൗമാരക്കാരെ അലട്ടുന്ന ചില ആരോ​ഗ്യപ്രശ്നങ്ങളും എന്തൊക്കെയാണെന്ന് ചോദ്യാവലിയിൽ ഉൾപ്പെടുത്തി. 

' വൈകി ഉറങ്ങുകയും വെെകി എഴുന്നേൽക്കുകയും ചെയ്യുന്ന കൗമാരക്കാരിൽ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണെന്ന് പഠനത്തിൽ കണ്ടെത്തി ' - ഡോ. സുഭബ്രത പറയുന്നു. കുട്ടികളും ചെറുപ്പക്കാരും രാത്രി സമയങ്ങളിൽ മൊബൈൽ‌ ഫോണുകൾ‌, ടാബ്‌ലെറ്റുകൾ‌‌ എന്നിവയുടെ ഉപയോ​ഗം കുറയ്ക്കുന്നത് ആസ്ത്മയുടെയും അലർജിയുടെയും അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. 

2028-29 ലാണ് രണ്ടാം ഘട്ട പഠനം നടത്താൻ ഉദ്ദേശിക്കുന്നത്. കൗമാരക്കാരുടെ ഉറക്കശീലത്തിലും അവരുടെ ശ്വസന ആരോഗ്യത്തിലും എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നറിയാൻ പുതിയ പഠനം സഹായിക്കും. കുട്ടികളിലും കൗമാരക്കാരിലും ആസ്ത്മയും അലർജിയും വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ടെന്നും  ഡോ. സുഭബ്രത പറഞ്ഞു. 

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികള്‍...


 

click me!